മുഖത്ത് സ്ഥിരം പുഞ്ചിരി; സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഐല

മുഖത്ത് സ്ഥീരം പുഞ്ചിരിയുമായി പിറന്ന പെൺകുഞ്ഞ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ബെെലാറ്ററൽ മാക്രോസ്റ്റോമിയ എന്ന അപൂർവ ജനിതകാവസ്ഥയിൽ ഓസ്ട്രേലിയയിൽ ജനിച്ച ഐല സമ്മർ മുച്ചയാണ് പുഞ്ചിരി സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ​ഗർഭാവസ്ഥയിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി സംയോജിക്കാത്ത വളരെ അപൂർവമായ അവസ്ഥയാണിത്.

ഓസ്ട്രേലിയയിലെ ക്രിസ്റ്റീന വെർച്ചർ ബ്ലെയ്സ് മുച്ച ദമ്പതികളുടെ മകളാണ് ഐല. ഐലയുടെ പ്രസവ ശുശ്രൂഷ നടത്തിയ ഹോസ്പിറ്റലിനും ഡോക്ടർമാർക്കും ഇത് അപൂർവമായ ആദ്യ കേസായിരുന്നു. എന്നാൽ ക്ലെഫ്റ്റ് പാലറ്റെ ക്രാനിയോഫേഷ്യൽ ജേർണൽ നടത്തിയ പഠനത്തിൽ ഈ അപൂർവ രോ​ഗത്തിന്റെ 14 കേസുകൾ 2007ൽ പുറത്തുവിട്ടിരുന്നതായി ന്യുയോർക്ക് പോസ്റ്റ് വ്യക്തമാക്കി.

ഇത്തരമൊരു അപൂർവ അവസ്ഥയെക്കുറിച്ച് ആശുപത്രിക്കുള്ള അറിവ് കുറവായതിനാൽ ബുദ്ധിമുട്ടുണ്ടായതായും, കുഞ്ഞിന്റെ ജനനത്തിന് ശേഷം തങ്ങൾക്ക് ഉത്തരം നൽകാൻ ഡോക്ടറുമാർ മണിക്കൂറുകളെടുത്തു. ഇത് ആശങ്കക്കിടയാക്കിയതായി മാതാവ് ക്രിസ്റ്റീന വെർച്ചർ പറഞ്ഞു.

കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി അമ്മമാരോട് സംസാരിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണ്. ഞങ്ങൾ അവളെയോർത്ത് അഭിമാനിക്കുന്നു. ഞങ്ങളുടെ അനുഭവങ്ങളും പ്രിയപ്പെട്ട ഓർമ്മകളും പങ്കിടുന്നത് നിർത്തില്ലന്നും ഐലയുടെ അമ്മ വെർച്ചർ വ്യക്തമാക്കി.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി