37- കാരിക്ക് ജീവിതപങ്കാളിയായി പാവ; 35 മിനിറ്റിനുള്ളില്‍ കുഞ്ഞ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രസീലിയൻ യുവതി

പാവയെ ജീവിത പങ്കാളിയാക്കിയതിനു പിന്നാലെ പാവ കുഞ്ഞിന് ജന്മം നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രസീലിയൽ യുവതി.
മെറിവോണ്‍ റോച്ച മോറെസ് എന്ന 37 കാരി യുവതിയാണ് പാവ കുഞ്ഞിന് ജന്മം നല‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയുണ്ടാക്കി നൽകിയ പാവയോട് ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നിയെന്നും ഉടൻ ഇരുവരും വിവാഹിതരാകുകയായിരുന്നുവെന്നും യുവതി പറയുന്നു. തുടർന്നാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടായെന്ന വിവരം യുവതി വെളിപ്പെടുത്തിയത്. പാവ കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് യുവതി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഡാൻസ് ചെയ്യാൻ ആരുമില്ലെന്ന പരാതിയെ തുടർന്നാണ് മെറിവോണ്‍ റോച്ച മോറെസിന് അമ്മ  ഉണ്ടാക്കി കൊടുത്ത പാവയാണ്  മെര്‍സലോ.  എനിക്ക് ഒരു ഫോര്‍റോ നൃത്തം ചെയ്യാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, കൂടെ ഡാന്‍സ് ചെയ്യാന്‍ ആരെയും കണ്ടെത്തിയിട്ടില്ല. പക്ഷേ മെര്‍സലോ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അതെല്ലാം അര്‍ഥവത്തായി. എനിക്ക് വളരെ മനോഹരമായ, പ്രധാനപ്പെട്ട, വൈകാരികമായ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹ ദിവസം.

ജീവിതത്തില്‍ എപ്പോഴും ഞാൻ ആഗ്രഹിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. മെര്‍സലോയോടൊപ്പമുള്ള ജീവിതം അതിമനോഹരമാണ്. അവന്‍ എന്നോട് വഴക്കുണ്ടാക്കാറില്ല, തര്‍ക്കിക്കാറില്ല, എന്നെ എല്ലാ രീതിയിലും മനസ്സിലാക്കാറാണുള്ളത്. മെര്‍സെലോ മികച്ചതും വിശ്വസ്തനുമായ ഭര്‍ത്താവാണ്. എല്ലാ സ്ത്രീകളും അവനോട് അസൂയപ്പെടുന്നുവെന്നും റോച്ച മോറെസ് ജാം പ്രസ്സിനോട് പറഞ്ഞു. 250 ഓളം അതിഥികള്‍ പങ്കെടുത്ത മനോഹരമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ‘ അവന് ഒരുപാട് മികച്ച ഗുണങ്ങളുണ്ടങ്കിലും മടിയാനാണന്നും വീട്ടിൽ താൻ മാത്രമാണ് ജോലിക്കു പോകുന്നതെന്നും റോച്ച മോറെസ് പറഞ്ഞു .

മെയ് 21 നാണ് ഇരുവരും തങ്ങളുടെ കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തിൽ വെറും 35 മിനിറ്റിനുള്ളിലാണ് റോച്ച പാവക്കുട്ടിക്ക് ജന്മം നൽകിയത്. തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നും. 35 മിനിറ്റിനുള്ളിൽ താൻ പ്രസവിച്ചെന്നും യുവതി പറയുന്നു. മറുപിള്ളയും പൊക്കിൾകൊടിയും രക്തവും കണ്ടപ്പോൾ എല്ലാം യാഥാർഥ്യമായിയെന്ന് മനസ്സിലായെന്നും. 200 കാണികളിലേക്ക് ഈ കാഴ്ച തത്സമയം സംപ്രേഷണം ചെയ്തുവെന്നും യുവതി കൂട്ടിച്ചേർത്തു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്