ഭക്ഷണം കഴിക്കുന്നതിനിടെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ ?

നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ് വെള്ളം. വെള്ളം ധാരാളം കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ അടക്കം നിർദേശം നൽകാറുള്ളത്. ഭക്ഷണം കഴിക്കുന്ന സമയത്തും നമ്മൾ വെള്ളം കുടിക്കാറുണ്ട്. പലർക്കും ഒരു ഗ്ലാസ് വെള്ളമില്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇടയ്ക്കിടെ വെള്ളം വെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. ഭക്ഷണത്തിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ 30 മിനിറ്റ് ശേഷമോ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം നല്ലതാണ്. ഒരു ദിവസം കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ചൂടുള്ള പ്രദേശത്താണെങ്കിൽ ഒരു ദിവസം 3-4 ലിറ്ററോളം കുടിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കരുത് എന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്

ഭക്ഷണ സമയത്ത് ധാരാളമായി വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം, ഇത് വായിലെ ഉമിനീർ കുറയ്ക്കുന്നത് മുതൽ ആരംഭിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ വായിൽ ആവശ്യത്തിന് ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിലൂടെ മാത്രമേ കഴിക്കുന്ന ആഹാരം കൃത്യമായി വയറിലേക്ക് പോവുകയുള്ളു.  ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വായില്‍ രൂപപ്പെടുന്ന ഉമിനീര്‍ ഇല്ലാതാക്കുന്നതിന് കാരണമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുമ്പോള്‍ വയറിൽ ഉല്‍പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ജ്യൂസ് ശമിക്കുകയും ആഹാരം ദഹിക്കാന്‍ കൂടുതൽ സമയം എടുക്കുകയും ചെയ്യുന്നു. ഇവ ശരീരത്തിലേയ്ക്ക് കൃത്യമായി പോഷകങ്ങള്‍ എത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുക. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാകാൻ കാരണമാകുന്നു. ഭക്ഷണം പൂര്‍ണ്ണമായും ദഹിക്കാതിരിക്കുകയും ഇത് വയറ്റില്‍ ഗ്യാസ് നിറയുന്നതിന് കാരണമാകുന്നതുമാണ് നെഞ്ഞെരിച്ചിലിന്റെ പ്രധാന കാരണം. വയര്‍ ചീര്‍ക്കല്‍, നെഞ്ചെരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാം. ഇക്കാരണങ്ങളാൽ, ആഹാരം കഴിക്കുന്നതിനിടെ വെള്ളം ഒരുപാട് കുടിക്കുന്നത് നല്ലതല്ല.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്ന ശീലമുള്ളവരിൽ ഷുഗര്‍ ലെവല്‍ കൂടാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറുകയും കോശങ്ങളില്‍ കൊഴുപ്പായി ശേഖരിക്കുകയും ചെയ്യും. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടുന്നതിൽ ഇത് ഒരു പ്രധാന കാരണമാണ്. ഭക്ഷണത്തിനിടെ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് തടി കൂടാനും കാരണമാകും. ആഹാരത്തിന്റെ കൂടെ വെള്ളം ധാരാളം കുടിക്കുമ്പോൾ വയർ വേഗം നിറയുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇന്‍സുലിന്‍ കൂടുന്നത് ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിനും കാരണമാണ്. ഇത് അമിതവണ്ണത്തിലേക്ക് ആളുകളെ നയിക്കുന്നു. അമിതവണ്ണത്തിൽ എത്തുന്നതോടെ ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ പ്രശനത്തിലാകും. ഈ കാരണങ്ങളാൽ ആഹാരത്തിനിടയില്‍ വെള്ളം കുടിക്കാതിരിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.

ഭക്ഷണത്തിനിടെ ഇടയ്ക്കിടെ വെള്ളം കുടിക്കാതിരിക്കാനായി അധികം ഉപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് ഗുണം ചെയ്യും. കാരണം അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ ദാഹം കൂടുകയും ഇടയ്ക്കിടെ വെള്ളം കുടിക്കാനുള്ള തോന്നൽ ഉണ്ടാവുകയും ചെയ്യും. കൂടാതെ ആഹാരം ചവച്ചരച്ച് കഴിക്കാനും ശ്രദ്ധിക്കണം. കാരണം, നല്ലതുപോലെ ചവച്ചരച്ച് കഴിച്ചാൽ മാത്രമേ ദഹനം കൃത്യമായി നടക്കുകയുള്ളൂ. കൂടാതെ ഇവ വെള്ളം കുടിക്കാനായുള്ള ദാഹം കുറയ്ക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്. പകരം ചെറിയ സിപ്പുകളായി കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Latest Stories

തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ