കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഇതിൽ കുങ്കുമം മുതൽ കാവിയാർ വരെ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആഡംബരവും അപൂർവവുമായ ഭക്ഷ്യവസ്തുക്കൾ അതിശയിപ്പിക്കുന്ന വില കൊണ്ടും ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട. ബെലുഗ സ്റ്റർജൻ എന്ന മത്സ്യത്തിൻറെ മുട്ടയാണ് ‘കാവിയാർ’. കിലോയ്ക്ക് ഏകദേശം 34,500 ഡോളർ (28,58,084 ഇന്ത്യൻ രൂപ)യാണ് വില വരുന്നത്. കാസ്പിയൻ കടലിലും കരിങ്കടലിലുമാണ് 450 കിലോഗ്രാം തൂക്കം വരെയുണ്ടാകാറുള്ള സ്റ്റർജൻ മൽസ്യത്തെ കൂടുതലായും കാണപ്പെടുന്നത്.

പൊന്നിന്റെ വിലയുള്ള മീനാണ് ജപ്പാനിലെ സാഷിമിയുടെയും സുഷിയുടെയും പ്രധാന ചേരുവയായ ബ്ലൂഫിൻ ട്യൂണ. സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ഈയിടെ ജപ്പാനിലെ ടോക്കിയോയിൽ 238 കിലോഗ്രാം വരുന്ന ഒരു ട്യൂണ മത്സ്യം വിറ്റുപോയത് ആറര കോടി രൂപയ്ക്കാണ് (114.2 മില്യൺ ജാപ്പനീസ് യെൻ). ടോർപ്പിഡോ ആകൃതിയുള്ള ഈ ട്യൂണകൾക്ക് 40 വർഷം വരെ ആയുസുണ്ടാകാറുണ്ട്. പൊതുവെ മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിന്നും വഴുതി മാറി വേഗത്തിൽ സഞ്ചരിക്കുന്നവയാണ് ഈ മീനുകൾ.

തുർക്കിയിലെ ആർട്‌വിനിൽ 1800 മീറ്റർ ആഴമുള്ള ഗുഹയിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ തേൻ ആയ എൽവിഷ് തേൻ കാണപ്പെടുന്നത്. രുചിയും സ്ഥലവും, വൈവിധ്യവുമൊക്കെ കാരണം ഈ തേനിന് കിലോഗ്രാമിന് ഒൻപത് ലക്ഷം രൂപയാണ് വില വരുന്നത്.

അലങ്കാര ആവശ്യങ്ങൾക്കായി കേക്കുകളിൽ പതിവായി ഉപയോഗിക്കുന്ന പലതുമുണ്ട്. എന്നാൽ അതുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇല ഷീറ്റുകൾ. ഇവയ്ക്ക് രുചിയുണ്ടാകില്ല. 400 ഗ്രാം ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലയുടെ വില 14206 മുതൽ 12,60,919 വരെയാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയാണ് കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി. കോപ്പി ലുവാ ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ആയതിനു പിന്നിൽ ഒരു കാരണമുണ്ട്. ഇന്തോനേഷ്യയാണ് കോപ്പി ലൂവാക്കിന്റെ ഉത്ഭവ സ്ഥലം. വെരുക് വ‍ർഗത്തിൽപ്പെട്ട സിവെറ്റ് ഇഷ്ട ഭക്ഷണമായ കാപ്പിക്കുരുക്കൾ കഴിക്കുകയും മാംസളമായ കാപ്പിക്കുരുവിന്റെ പുറമെയുള്ള ഭാഗം മാത്രം ദഹിക്കുകയും കാപ്പിക്കുരു വിസ‍ർജ്യത്തിലൂടെ പുറം തള്ളുകയും ചെയ്യും. എന്നാൽ ഈ കാപ്പിക്കുരു സിവെറ്റിന്റെ ദഹനവ്യവസ്ഥയുടെ ഭാഗമാകുമ്പോൾ ഇതിന് പ്രത്യേക ഫ്ലേവർ കൈവരുന്നു. ഈ ഫ്ലേവറുള്ള കാപ്പിക്കുരുവാണ് പ്രത്യേക ഫിൽറ്റർ പ്രോസസുകളിലൂടെ വേർതിരിച്ച് കോപ്പി ലൂവാക്ക് ആക്കി മാറ്റുന്നത്. ഏകദേശം 400 ഗ്രാം കാപ്പിക്കുരുവിന് 600 ഡോളർ (50,436 ഇന്ത്യൻ രൂപ) വില വരും.

ആൽബ ട്രഫിൾസ് എന്ന് വിളിക്കപ്പെടുന്ന വെള്ള ട്രഫിൾസും ഏറ്റവും ചെലവേറിയ ഭക്ഷണങ്ങളിൽ ഒന്നാണ്. അവയുടെ മണ്ണിൻ്റെയും സുഗന്ധത്തിൻ്റെയും സ്വാദിന് വളരെ വിലപ്പെട്ടതാണ്. 28 ഗ്രാമിന് 250 ഡോളർ (21,015) ലധികം രൂപ വില വരും.

റെഡ് ​ഗോൾഡ് എന്നറിയപ്പെടുന്ന കുങ്കുപ്പൂവിന് പൊന്നിന്റെ വിലയാണ് എന്ന് തന്നെ പറയാം. കുങ്കുമം പ്രധാനമായും ഇറാനിലാണ് കൃഷി ചെയ്യുന്നത്. ഗ്രാമിന് 10 മുതൽ 20 ഡോളർ( 840 രൂപ മുതൽ 1681 രൂപ) വരെയാണ് വില വരുന്നത്. ഒരു കിലോ​ഗ്രാം ശുദ്ധമായ കുങ്കുമപ്പൂവിന് ഏകദേശം 3 ലക്ഷത്തിനു മുകളിലാണ് റീടെയിൽ വില വരുന്നത്.

അസാധാരണമായ ആർദ്രത, സമ്പന്നമായ രുചി, ഉയർന്ന നിലവാരം എന്നിവയ്ക്ക് പേരുകേട്ട ജപ്പാനിൽ നിന്നുള്ള ആഡംബരവും പ്രശസ്തവുമായ ബീഫാണിത്. ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിൽ, പ്രത്യേകിച്ച് കോബെ മേഖലയിൽ വളർത്തുന്ന ജാപ്പനീസ് കറുത്ത കന്നുകാലികളുടെ താജിമ ഇനത്തിൽ നിന്നാണ് കോബി ബീഫ് വരുന്നത്.
വിപണിയിൽ 28 ഗ്രാം കോബി ബീഫ് 50 ഡോളർ (4203 ഇന്ത്യൻ രൂപ) യ്ക്കാണ് വിൽക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ