ഉടനടി ക്ഷീണമകറ്റും ; ശരീരത്തിന് ഊർജ്ജം നൽകുന്ന സൂപ്പർ ഫുഡുകൾ

തണുപ്പുകാലം മാറി വേനൽക്കാലം ആരംഭിച്ചു കഴിഞ്ഞു. പൊതുവെ വേനൽകാലത്ത് കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിതമായ ക്ഷീണവും ഊർജ്ജം കുറയുന്നതും. വേനൽക്കാലം ശരീരത്തിന് ഏറെ ക്ഷീണമുണ്ടാക്കും. അതിനാൽ ഈ സമയത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല, ഇത് ശരീരത്തിലെ ഊർജ്ജം കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. ഊർജത്തിന്റെ ഒരേയൊരു ഉറവിടമാണ് ഭക്ഷണം. കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്. ക്ഷീണം അനുഭവപ്പെട്ടിരിക്കുമ്പോൾ ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ നിങ്ങളുടെ എനർജി ലെവൽ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ദിവസേനയുള്ള ക്ഷീണം അകറ്റാനും സാധിക്കും.

വൈറ്റമിന്‍ ബി, മാംഗനീസ്, ഇരുമ്പ് എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന നാരുകളും അടങ്ങിയിട്ടുള്ള ഓട്‌സ് ശരീരത്തിലെ ഊര്‍ജ്ജം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഓട്സില്‍ ഉയര്‍ന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ബോഡി ബില്‍ഡര്‍മാര്‍,ആഹാരത്തിൽ കൃത്യമായ ഡയറ്റ് പിന്തുടരുന്നവർ സാധാരണയായി കഴിക്കാറുണ്ട്. നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇവയും ഊര്‍ജ്ജം നൽകുന്ന ഒരു ഭക്ഷണമാണ്. മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന മാംഗനീസ് കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഊർജ്ജസ്രോതസ് എന്നതിന് പുറമെ ഇവയിൽ ധാരാളം വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മധുരക്കിഴങ്ങ് പ്രതിദിന വൈറ്റമിൻ എയുടെ ഇരട്ടിയാണ് നൽകുക. ദിവസേന കഴിക്കാവുന്ന മറ്റൊരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് വാഴപ്പഴം. പെട്ടെന്നുതന്നെ ഊര്‍ജ്ജം നല്‍കുന്ന വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി-6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഊര്‍ജ്ജവും പേശികളുടെ പ്രവര്‍ത്തനവും വളർത്തുകയാണ് ചെയ്യുന്നത്.

ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള നട്സുകളിൽ ഒന്നാണ് ബദാം. ഇവയിൽ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നൽകും. ബദാമിൽ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഊര്‍ജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, വിറ്റാമിന്‍ ബി എന്നിവ ക്ഷീണം മാറ്റാൻ സഹായിക്കും.

ശരീരത്തിലെ ഊര്‍ജ്ജം കുറയുമ്പോൾ ലഘുഭക്ഷണമായി കഴിക്കാവുന്ന ഫലമാണ് ആപ്പിൾ. ആപ്പിളില്‍ നാരുകളും പഞ്ചസാരയും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ നിങ്ങള്‍ക്ക് പെട്ടെന്ന് ഊർജ്ജം നൽകും. ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഊര്‍ജം കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം പേർക്കും ഇഷ്ടമുള്ള ഡാര്‍ക് ചോക്ലേറ്റ് ഊർജ്ജം നൽകുന്ന ഒരു ഭക്ഷണമാണ്. ഊര്‍ജം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റായ ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയില്‍ കൂടുതലാണ്. ഈ ഫ്‌ളേവനോയ്ഡുകള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിലേക്കും പേശികളിലേക്കും ഓക്‌സിജന്റെ വിതരണം മെച്ചപ്പെടുത്തും. കൂടാതെ അവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ചെയ്യും

വളരെയധികം പോഷകഗുണങ്ങളും പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയുടെ ഉറവിടവുമാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള മുട്ട ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവിടമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളിലൊന്നായ ലൂസിന്‍ കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജ്ജ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ബി ഊർജ്ജത്തിനായി ഭക്ഷണം വിഘടിക്കാന്‍ സഹായിക്കും. ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകള്‍ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് തൈര്. ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന തൈരിലെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ദഹനത്തെ മന്ദഗതിയിലാക്കും. ഈ പ്രക്രിയ ശരീരത്തിൽ കൂടുതല്‍ നേരം ഊര്‍ജ്ജം നിലനിൽക്കാൻ സഹായിക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ