ന്യൂജെന്‍ സ്റ്റൈലിലൊരു പാനിപൂരി പങ്കിടല്‍; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കമിതാക്കള്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ കമിതാക്കളുടെ കൗതുകമുണര്‍ത്തുന്ന ഏറെ വീഡിയോകള്‍ ദിനംപ്രതി നമുക്ക് മുന്നിലെത്താറുണ്ട്. ഇവയില്‍ ചിലത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാനും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മാത്രം ഉദ്ദേശിച്ച് തയ്യാറാക്കുന്നവയാണ്. പലപ്പോഴും കമിതാക്കളുടെ പ്രണയാതുരമായ വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തോതില്‍ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

മുന്‍പ് കാമുകിയുടെ വായില്‍ പാലൊഴിച്ച ശേഷം സ്പൂണില്‍ കോരില്‍ കുടിക്കുന്ന കാമുകന്‍ ഏറെ വൈറലായിരുന്നു. ഇത്തരത്തില്‍ വൈറലായൊരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ പാനിപൂരി കഴിക്കുന്നതിലെ വ്യത്യസ്തതയാണ് ഒടുവിലെത്തിയ വൈറല്‍ വീഡിയോയുടെ വിഷയം.

കാമുകി വായില്‍ ഗോല്‍ഗപ്പയുമായി നില്‍ക്കുമ്പോള്‍ കാമുകന്‍ പാനി തന്റെ വായില്‍ നിറച്ച ശേഷം പെണ്‍കുട്ടിയുടെ വായിലേക്ക് പകരുന്നതാണ് പുതിയ വീഡിയോ. ഇതിനിടയില്‍ കച്ചവടക്കാരന്‍ മുഖം തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പാനിപൂരി ഇങ്ങനെയും കഴിക്കാന്‍ സാധിക്കുമോ എന്ന് കമന്റ് ചെയ്തവരുണ്ട്. ചിലര്‍ ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും എന്നാല്‍ മറ്റുള്ളവരെ കാണിക്കുന്നത് അല്‍പം കൂടിപോയെന്നും അഭിപ്രായപ്പെടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ