കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് 3 ലക്ഷം വ്യാജ പപ്പടങ്ങള്‍: വ്യാജനെ എങ്ങനെ തിരിച്ചറിയാം ?

കേരളത്തില്‍ വ്യാപകമായി വ്യാജ പപ്പടം വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പരമ്പരാകതമായി പപ്പട നിര്‍മ്മാണത്തില്‍ ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പപ്പടങ്ങള്‍ വിപണിയിലെത്തുന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു ദിവസം മൂന്നു ലക്ഷം പപ്പടങ്ങളാണ് ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നത്.

ഉഴുന്നു മാവിനു പകരം മൈദയും അപ്പക്കാരത്തിനു പകരം അലക്കുകാരവും പാമൊയിലിനു പകരം സോഡിയം ബെന്‍സോയേറ്റ് എന്ന അപകടകരമായ രാസവസ്തുവുമാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരം വ്യാജ പപ്പടം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ഉഴുന്ന് ചേര്‍ത്ത പപ്പടം എട്ടു ദിവസം കൊണ്ട് നിറം മാറ്റം വന്നു കേടാകുമ്പോള്‍ മൈദയും രാസവസ്തുക്കളും ചേര്‍ത്ത പപ്പടങ്ങള്‍ രണ്ടു മാസം വരെ കേടു കൂടാതെ ഇരിക്കും. ഇത്തരം പപ്പടം സ്ഥിരമായി കഴിച്ചാല്‍ അസിഡിറ്റിയും അള്‍സറും വന്‍കുടലില്‍ കാന്‍സറും കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവ് ഡിസോര്‍ഡറും ഉണ്ടാകാന്‍ കാരണമാകും.

ഇത്തരം പപ്പടങ്ങളെ ചില മാര്‍ഗങ്ങളിലൂടെ തിരിച്ചറിയാം. പപ്പടം വാങ്ങിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഇടുക. തുടര്‍ന്ന് പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക. അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോല്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്ന് പപ്പടമാണ്. പപ്പടത്തിനു അധികം രൂപ മാറ്റം വരുന്നില്ല എങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പ് ഉണ്ടെങ്കിലും അത് വ്യാജ പപ്പടമാണെന്ന് ഉറപ്പിക്കാം.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ