Viral Video : കറുത്ത ഇഡ്ഡലി; വൈറലായി പാചക പരീക്ഷണം, വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

‘ഫുഡ് വീഡിയോ’കളിലൂടെ പരമ്പരാഗത വിഭവങ്ങളുടെ നിര്‍മ്മാണ രീതിയാണ് മുമ്പ് ആളുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സാഹചര്യമെല്ലാം മാറി. ഭക്ഷണത്തിലെ പരീക്ഷണങ്ങളാണ് ഇപ്പോള്‍ ‘ട്രെന്‍ഡ്’. ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലുള്ള പാചക പരീക്ഷണവീഡിയോകളുടെ കുത്തൊഴുക്കായിരുന്നു .

ഇപ്പോഴിതാ അത്തരമൊരു വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നമ്മള്‍ നിത്യം കഴിക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഡലി. കാര്യമായ പരീക്ഷണങ്ങളൊന്നും തന്നെ ഇഡ്ഡലിയില്‍ ആരും നടത്താറുമില്ല. എന്നാലിതാ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഇഡ്ഡലിയില്‍ നടത്തിയ പരീക്ഷണമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.

കറുത്ത ഇഡ്ഡലിയാണ് ഇവര്‍ ഇവിടെ നല്‍കുന്നത്. പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എന്നാല്‍ ഇതിലല്പം വിഷാംശമുണ്ടെന്നും ഗര്‍ഭിണികള്‍ കഴിക്കരുതെന്നും ഇവരുടെ മുന്നറിയിപ്പുണ്ട്്. നാഗ്പൂരിലുള്ള ഒരു കടയാണിതത്രേ. ഫുഡ് ബ്ലോഗേഴ്സാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ കന്നെ സംഗതി ‘ക്ലിക്ക്’ ആയി. പക്ഷേ മിക്കവരും ഈ പരീക്ഷണത്തെ ആവുംപോലെ എതിര്‍ക്കുകയാണെന്ന് മാത്രം.

കറുത്ത മാവ്, ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുത്ത ശേഷം മസാലയും മറ്റ് ചേര്‍ത്ത്, ചട്ണിയോടൊപ്പം ചൂടോടെ വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം. വളരെ ചുരുക്കം പേരാണ് ഇതൊന്ന് രുചിച്ച് നോക്കാനുള്ള ആഗ്രഹം വരെ പ്രകടിപ്പിച്ചത്. എന്തായാലും ലക്ഷത്തിനടത്തും ലൈക്കും ആയിരക്കണക്കിന് കമന്റുകളുമായി വീഡിയോ ജൈത്രയാത്ര തുടരുക തന്നെയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ