സ്ത്രീകളെ പേടിയുള്ള 71കാരൻ, സ്ത്രീകളെ കാണാതിരിക്കാൻ മതിൽ കെട്ടിയത് 15 അടി ഉയരത്തിൽ, വീടിനുള്ളിൽ 55 വർഷമായി ഒറ്റയ്ക്ക് താമസം !

മൃഗങ്ങൾ, വെള്ളം, തീ അല്ലെങ്കിൽ ഇരുണ്ട മുറികൾ എന്നിങ്ങനെയുള്ള പല കാര്യങ്ങളും പേടിയുള്ള പലരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന ഈ 71 വയസുകാരന് ഭയം സ്ത്രീകളെയാണ്. പേടിയാണെന്ന് മാത്രമല്ല, ഈയൊരു കാരണം കൊണ്ട് മാത്രം 71 വയസുകാരൻ വർഷങ്ങളായി സ്വന്തം വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ് എന്നതാണ് പ്രത്യേകത.

റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ സാംവിറ്റ, സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ കഴിഞ്ഞ 55 വർഷമായി വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്. 16 ആം വയസ്സിലാണ് ഇയാൾ സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. ഇത് കൂടാതെ സ്ത്രീകളെ കാണാതിരിക്കാൻ വീടിന് ചുറ്റും പതിനഞ്ച് അടി ഉയരത്തിൽ ഒരു വേലിയും കെട്ടി മറച്ചാണ് സാംവിറ്റ താമസിക്കുന്നത്.

ഒരു തരത്തിലും സ്ത്രീകളെ കാണരുത് എന്ന ഉദ്ദേശത്തോടെ വീടിനുള്ളിൽ തന്നെ തനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സാംവിറ്റ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളെ പുറത്തു കണ്ടാൽ സാംവിറ്റ ഉടൻ തന്നെ വീടിനകത്ത് ഓടി കയറുകയാണ് ചെയ്യുക. എല്ലാരും പോയി എന്ന് ഉറപ്പുവരുത്തിന് ശേഷം മാത്രമാണ് പിന്നെ പുറത്തിറങ്ങുക.

സ്ത്രീകളെ ഭയമാണെങ്കിലും ഇയാൾ ജീവിക്കുന്നത് മറ്റുള്ള സ്ത്രീകൾ കാരണമാണ്. സമീപത്തുള്ള സ്ത്രീകൾ സാംവിറ്റയുടെ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണ സാധനങ്ങളാണ് ഇയാൾ കഴിക്കുന്നത്. ഗൈനോഫോബിയ എന്ന മാനസികാവസ്ഥ കൊണ്ടാണ് സാംവിറ്റയ്ക്ക് സ്ത്രീകളോട് ഭയം തോന്നാൻ കാരണം.

സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെ കുറിച്ചുള്ള അതീവ ഉത്കണ്ഠയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. പലരും ഗൈനോഫോബിയയെ സ്ത്രീവിരുദ്ധതയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഭയം തന്നെയാണ്. സ്ത്രീകളെ കുറിച്ചുള്ള ചിന്ത പോലും ഈ ഭയം ഉണ്ടാക്കിയേക്കാം.

ഈ അവസ്ഥയുള്ള ആളുകൾക്ക് ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഭയമോ ഉത്കണ്ഠയോ പലപ്പോഴും അനുഭവപ്പെടാറുണ്ട്. പരിഭ്രാന്തി , നെഞ്ചിൽ ഞെരുക്കം , അമിതമായി വിയർക്കുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ സ്ത്രീകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ