പശുവിനെ ഉപദ്രവിച്ചതിന് യുവാക്കളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പൊലീസ്, വൈറൽ വീഡിയോ, സത്യാവസ്ഥ

അടുത്തിടെ സോഷ്യൽ മീഡിയയിൽ രണ്ട് വീഡിയോകൾ വൈറലായിരുന്നു. അതിലൊന്ന് ഒരാൾ പശുവിനെ ഉപദ്രവിക്കുന്നതാണ് മറ്റൊന്ന് ഒരാളെ പൊലീസ് മർദ്ദിക്കുന്നതും. ഈ രണ്ട് വീഡിയോകളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചാണ് ഷെയർ ചെയ്യപ്പെട്ടത്. കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരാൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് നടപടിയെടുക്കുകയാണെന്നായിരുന്നു വീഡിയോ ഷെയർ ചെയ്തവർ നൽകിയ വിശേഷണം.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ എട്ട് ദിവസത്തിനുള്ളിൽ കന്നുകാലികളെ കഴുത്ത് ഞെരിച്ച് കൊന്നയാളെ പിടികൂടിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ നിരവധി പേർ ഏറ്റെടുത്തു. എന്നാൽ ഈ രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. പൊലീസ് മർദ്ദനത്തിന്റെ വീഡിയോ 2021 ലേതാണ്. ഇതിന് പശുപീഡനവുമായി ബന്ധമില്ല.

മൃഗാവകാശ സംഘടനയായ പെറ്റ സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, പൊലീസ് മർദ്ദനത്തിന്റെ പേരിലുള്ള വീഡിയോ മോഷണ ആരോപണത്തെ തുടർന്ന് ലോക്കൽ പോലീസ് ചൗക്കി ഇൻചാർജ് ശിവാനന്ദ് വർമയും കോൺസ്റ്റബിൾ ദിലീപ് കുമാറും പ്രതികളെ മർദ്ദിക്കുന്നതാണ് .

അക്രമത്തിന്റെ വീഡിയോ അന്ന് ക്യാമറയിൽ പതിഞ്ഞതോടെ വൈറലായിരുന്നു. വകുപ്പുതല അന്വേഷണത്തിനൊടുവിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തതായി ചന്ദൗലി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് പോലീസുകാർ യുവാവിനെ മർദിച്ചുവെന്ന അവകാശവാദത്തോടെ ഈ സംഭവം വൈറലായിരുന്നു. അന്നും ചന്ദൗലി പോലീസ് വൈറൽ അവകാശവാദം നിഷേധിച്ചിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന