ലോക്ക്ഡൗണിലും ദക്ഷിണേന്ത്യയിൽ വായുമലിനീകരണം കൂടുതൽ ; 'മോശമാക്കാതെ' കൊച്ചി

ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട്. ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നതിനെക്കാൾ കൂടുതലാണെന്നാണ് കണ്ടെത്തിയത്.

ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്‌ഡൗൺ സാഹചര്യങ്ങളിലും മലിനീകരണ തോതിൽ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്പത്തൂർ, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബർ മുതൽ 2021 നവംബർ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീൻപീസ് ഇന്ത്യ പ്രോജക്ട് കൺസൾട്ടന്റ് എസ്.എൻ. അമൃത പറഞ്ഞു.

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘2.5 അന്തരീക്ഷ കണങ്ങളുടെ’ അളവ് ബെംഗളൂരു, മംഗളൂരു, അമരാവതി എന്നിവിടങ്ങളിൽ ആറു മുതൽ ഏഴ് മടങ്ങ് വരെ വർധന കണ്ടെത്തി.
കൊച്ചി, മൈസൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇത് അഞ്ചുമടങ്ങ് വരെ ഉയർന്നിട്ടുണ്ട്. അന്തരീക്ഷ കണങ്ങളുടെ വർധന പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ അളവ് ഏഴ്‌ മടങ്ങ് വരെ വർധിച്ചു. ബെംഗളൂരു, മംഗളൂരു, അമരാവതി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ നാലു മടങ്ങ് വരെ കൂടി. മൈസൂരു, കോയമ്പത്തൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇത് രണ്ടു മുതൽ മൂന്നുമടങ്ങ് വരെയായിരുന്നു.

‘പവർ ദി പെഡൽ’ എന്ന പേരിൽ ഗ്രീൻപീസ് ഇന്ത്യ ഒരു ക്യാമ്പയിൻ നടത്തുന്നുണ്ട്. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 500 സൈക്കിളുകളാണ് വിതരണം ചെയ്യുന്നത്. ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ദിവസ വേതനക്കാരായ സ്ത്രീകൾക്കിടയിലാണിത്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ