സോളോ യാത്രകളെ സ്നേഹിക്കുന്ന സ്ത്രീകൾക്കായി ചില ടിപ്സ്

സോളോ ട്രാവൽ എന്നത് യുവാക്കളുടെ ഇടയിൽ ഒരു ട്രെൻഡ് തന്നെയാണ്. അതിൽ നിന്നും ഒട്ടും വിഭിന്നർ അല്ല ഇന്നത്തെ യുവതികളും എന്നാൽ സ്ത്രീകൾ ഒറ്റയ്ക്കു യാത്ര ചെയുമ്പോൾ ചില മുൻകരുതലുകൾ അത്യാവശ്യം ആണ്. അതിനായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ടിപ്സ് ചുവടെ ചേർക്കുന്നു.

* യാത്ര ആരംഭിക്കുന്നതിനു മുൻപ് വ്യക്തമായ ഒരു രൂപരേഖ ഉണ്ടായിരിക്കണം. താമസ സ്ഥലങ്ങൾ നേരത്തെ ബുക്ക് ചെയുന്നത് അഭികാമ്യം. സന്ദർശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

* ജനങ്ങളുമായി സംസാരിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കാനും മടിക്കണ്ട പക്ഷെ താമസ സ്ഥലം മുതലായ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്.

* ഒറ്റയ്ക്കു യാത്രകൾ ചെയുമ്പോൾ വളരെ അധികം ശ്രദ്ധ ആകർഷിക്കുന്ന വസ്ത്രധാരണം ഒഴിവാക്കുന്നത് ഉചിതമായിരിക്കും. പ്രദേശത്തിന്റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കും ഉചിതം. അനാവശ്യ ശ്രദ്ധയും പ്രശ്നങ്ങളും ഒഴിവാക്കാൻ അത് ഉപകരിക്കും.

* ഒറ്റയ്ക്കു ആണെന്ന തോന്നൽ മറ്റുള്ളവർക്ക് കൊടുക്കാതെ ഇരിക്കുക. എല്ലാ കാര്യത്തിലും

ആത്മവിശ്വാസവും ധൈര്യവും പുലർത്തുക

* സ്വയം പ്രതിരോധിക്കാൻ സ്വയം രക്ഷ അലാറം മുതലായവ സൂക്ഷിക്കുന്നത് ഉചിതമാകും. അത് സൂക്ഷിക്കാനും അവശ്യ സമയങ്ങളിൽ ഉപയോഗിക്കാനും എളുപ്പം ആയിരിക്കും.

* നല്ലതായി തോന്നാത്ത ഒരു വ്യക്തിയോടൊപ്പം പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക. വേണ്ടാത്തപ്പോൾ നോ പറയാൻ ഉള്ള ഒരു ധൈര്യം സംഭരിക്കണം. അത് തീർച്ചയായും നിങ്ങളെ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കും.

*യാത്രക്കുള്ള ഡോക്യൂമെന്റസ് വളരെ ശ്രദ്ധയോടെ സൂക്ഷിക്കുക. എല്ലാ രേഖകളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുക.

* വിലപിടിപ്പുള്ള ആഭരണങ്ങൾ യാത്ര വേളകളിൽ ഒഴിവാക്കുക. പണം പേഴ്സിൽ സൂക്ഷികാതെ എളുപ്പം ആർക്കും എടുക്കാൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.

* രാത്രി കാലങ്ങളിൽ ഒറ്റയ്ക്കു ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.

* യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്നത് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നിങ്ങൾ സുരക്ഷിതർ ആണെന്നു മനസിലാക്കാനും അവശ്യ അവസരത്തിൽ സഹായിക്കാനും സാധ്യമാകും.

* ഓട്ടോ ടാക്സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കൂടുതൽ അഭികാമ്യം. പണം ലാഭിക്കുവാൻ സ്വന്തം സുരക്ഷിതത്വം മറക്കാതെ ഇരിക്കുക. പ്രത്യേകിച്ചും താമസ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

* പൊലീസ്, വനിതാ ഹെല്പ് ലൈൻ, എമർജൻസി നമ്പറുകൾ മുതലായവ സൂക്ഷിക്കുക. ഏതൊരു സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള ധൈര്യവും ബുദ്ധിയും ഉണ്ടായിരിക്കേണ്ടത് ഒറ്റയ്ക്കു യാത്ര ചെയുന്ന ഒരു വനിതയെ സംബന്ധിച്ച് അത്യാവശ്യം ആണ്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി