അപ്പോള്‍ പോകാം...ഏറ്റവും സ്ട്രെസ് ഫ്രീ ആയ 10 നഗരങ്ങള്‍ ഇതാ!

സ്ട്രെസ്…ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന, ആളുകള്‍ പരിതപിക്കുന്ന വാക്കാണത്. വല്ലാത്തൊരു സ്ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം. പ്രത്യേകിച്ചും ഇന്നത്തെ അതിവേഗ ലോകത്ത് സമ്മര്‍ദ്ദവും ടെന്‍ഷനും അസ്വസ്ഥതയും എല്ലാം വലിയ തോതിലാണ് കൂടുന്നത്.

പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്ട്രെസ് ഇല്ലാത്ത 10 നഗരങ്ങള്‍ ഇതാ..വിവിധ ഘടകങ്ങളുടെ കുറഞ്ഞ സ്‌കോര്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സ്ട്രെസ് ലെവല്‍ ആണ്.

1. സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനി

ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തീര്‍ത്തും ശാന്തമായ നഗരം. സാമൂഹ്യ സുരക്ഷയില്‍ സ്‌കോര്‍ 3.17, വായു മലിനീകരണത്തില്‍ 4.08. തൊഴിലില്ലായ്മ കുറവാണ്. ലിംഗസമത്വത്തിലും നല്ല പ്രകടനം.

2. ലക്സംബര്‍ഗ്

1.13 ആണ് ലക്സംബര്‍ഗിന്റെ മൊത്തം സ്‌കോര്‍. സാമൂഹ്യ സുരക്ഷയില്‍സ്‌കോര്‍ 1.18. വായുമലിനീകരണത്തില്‍ 3.42. തൊഴിലില്ലായ്മയില്‍ 6.50.

3. ഹന്നൊവര്‍, ജര്‍മനി

ജര്‍മനിയില്‍ നിന്നു തന്നെ മറ്റൊരു നഗരം കൂടി. ഹന്നൊവര്‍. സ്‌കോര്‍ 1.19. ശാന്തതയും സ്വച്ഛതയും നല്‍കുന്ന സൂപ്പര്‍ സിറ്റി. സാമൂഹ്യ സുരക്ഷയില്‍ 3.17 ആണ് സ്‌കോര്‍. തൊഴിലില്ലായ്മയും കുറവാണ്.

4. ബെണ്‍, സ്വിറ്റ്സര്‍ലന്‍ഡ്

സ്വിസ്സ് നഗരമായ ബെണ്‍ ആണ് നാലാം സ്ഥാനത്ത്. ഗ്രീന്‍ സ്പേസസ് എല്ലാം കൂടുതലുണ്ട്. മൊത്തം സ്‌കോര്‍ 1.29. ലിംഗസമത്വത്തില്‍ മുന്നിലാണ് ഇവര്‍. സ്‌കോര്‍ 1.30. സാമൂഹ്യ സുരക്ഷ സ്‌കോര്‍ 4.20 ആണ്. വായുമലിനീകരണം ആകട്ടെ 4.20.

5. മ്യൂണിച്ച്, ജര്‍മനി

സ്വച്ഛതയുള്ള രാജ്യം ജര്‍മനി ആണെന്ന് പറയേണ്ടി വരും. കാരണം ജര്‍മനിയില്‍ നിന്നും പട്ടികയിലുള്ള മൂന്നാമത്തെ രാജ്യമാണ് മ്യൂണിച്ച്. മൊത്തം സ്‌കോര്‍ 1.31, സാമൂഹ്യ സുരക്ഷ സ്‌കോര്‍ 3.17. തൊഴിലില്ലായ്മ നിരക്ക് നന്നേ കുറവാണ്, സ്‌കോര്‍ 1.72.

6. ബോര്‍ഡക്സ്, ഫ്രാന്‍സ്

ഫ്രാന്‍സില്‍ നിന്നും ആദ്യ പത്തില്‍ ഇടം നേടിയം ഏക നഗരം. മൊത്തം സ്‌കോര്‍ 1.45 ആണ്. സാമൂഹ്യ സുരക്ഷ 3.27. തൊഴിലില്ലായ്മ നിരക്ക് ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിലുള്ളവയെ അപേക്ഷിച്ച് അല്‍പ്പം കൂടുതലാണ്, 8.31.

7. എഡിന്‍ബര്‍ഗ്, സ്‌കോട്ട്ലന്‍ഡ്

കിടിലന്‍ പ്രദേശമാണ് എഡിന്‍ബര്‍ഗ്. വായുമലിനീകരണ തോത് വളരെ കുറവ്. മൊത്തം സ്‌കോര്‍ 1.55. വായുമലിനീകരണത്തില്‍ 1.30. ശരിക്കും ഗ്രീന്‍ ലിവിങ് പോസിബിള്‍ ആകും. നല്ല വായു ശ്വസിച്ച് ടെന്‍ഷനില്ലാതെ ജീവിക്കാം. സാമൂഹ്യ സുരക്ഷ സ്‌കോര്‍ 3.90.

8. സിഡ്നി, ഓസ്ട്രേലിയ

കംഗാരുക്കളുടെ നാട്ടിലെ സൂപ്പര്‍ നഗരം. മൊത്തം സ്‌കോര്‍ 1.56. മികച്ച സാമൂഹ്യ സുരക്ഷയാണ് നഗരത്തിലുള്ളത്. ഇതിലെ സ്‌കോര്‍ 1.48. വായുമലിനീകരണവും കുറവാണ്, സ്‌കോര്‍ 2.03.

9. ഹാംബര്‍ഗ്, ജര്‍മനി

ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ജര്‍മനിയില്‍ നിന്നുള്ള നാലാമത്തെ നഗരമാണ് ഹാംബര്‍ഗ്. സ്‌കോര്‍ 1.69. സാമൂഹ്യ സുരക്ഷാ സ്‌കോര്‍ 3.17. പ്രകൃതിസൗന്ദര്യം തുളുമ്പുന്ന നഗരത്തിലെ സ്ഥിരതാമസം മനസ്സ് ശാന്തമാക്കുമെന്ന് തീര്‍ച്ച.

10. ഗ്രാസ്, ഓസ്ട്രിയ

ഓസ്ട്രിയയില്‍ നിന്നും ആദ്യപത്തില്‍ ഇടം നേടിയ ഏകനഗരം. ഉയര്‍ന്ന സാമൂഹ്യ സുരക്ഷാണ് ഗ്രാസിന്റെ പ്രത്യേകത. ഒട്ടും ഭയപ്പെടാതെ തന്നെ ജീവിക്കാം. ഇതിലെ സ്‌കോര്‍ 1.66 ആണ്. മൊത്തം സ്‌കോര്‍ 1.69.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി