സാഹസിക യാത്ര ഇഷ്ടമാണോ? ആണെങ്കില്‍ മാത്രം ചിത്രങ്ങള്‍ കണ്ടാല്‍ മതി

യാത്രകള്‍ ഇഷ്ടമാണോ? ഉണ്ട് എന്നായിരിക്കും ഭൂരിപക്ഷം പേര്‍ക്കും പറയാനുണ്ടാകുക. ലോകം മുഴുവന്‍ കാണണമെന്ന് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്! എന്നാല്‍ സാഹസിക യാത്രകളാണെങ്കിലോ? താല്‍പര്യമുണ്ടെങ്കിലും ഭയംമൂലം സാഹസികതക്ക് മുതിരാതിരിക്കുന്നവരാണ് പലരും. മരണത്തിനും ജീവിതത്തിനുടിയുലുള്ള നൂല്‍പാലത്തിലൂടെ ലോകം കീഴടക്കുന്നവരുണ്ട്. ലോകത്തുള്ള കുറച്ച് സാഹസിക യാത്രാ കേന്ദ്രങ്ങള്‍ പരിചയപ്പെടാം:

മൗണ്ട് ഹുവാഷാന്‍, ചൈന

ഹയാന പിച്ചു, പെറു

ഇടുങ്ങിയതും ചെങ്കുത്തുമായ പാതയും കൊണ്ട് പ്രസിദ്ധമായ ഹയാന പിച്ചു അതി ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിച്ചെത്തേണ്ട പര്‍വതമാണ്. കല്‍പടവുകളുടെ മാത്രം സഹായത്തോടെ മാത്രമേ പര്‍വതം കയറാനാകൂ. പര്‍വതത്തിന്റെ മുകളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കല്ലില്‍ തുരന്നെടുത്ത തുരങ്കങ്ങളിലൂടെയും കടന്നുപോകണം.

എല്‍ കാമിനിറ്റോ ഡെല്‍ റേ, സ്പെയിന്‍

‘രാജാവിന്റെ ഒറ്റയടിപ്പാത’ എന്നറിയപ്പെടുന്ന ഈ ദുര്‍ഘടപാതയിലൂടെയുളള യാത്രക്ക് ചെറിയ ധൈര്യമൊന്നുമല്ല ആവശ്യമുള്ളത്. ചെങ്കുത്തായ മലയുടെ അരികില്‍ കൊത്തിയെടുത്ത ഭാഗികമായ ചെറിയ വഴികളിലൂടെയാണ് നടക്കേണ്ടത്. 1905ല്‍ ആണ് ഈ സഞ്ചാരപാത നിര്‍മിച്ചത്.

ഡെവിള്‍സ് പൂള്‍, സാംബിയ

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അഗ്രത്തിനു തൊട്ടുസമീപത്തുള്ള ഈ കുളം വളരെ അപകടം പിടിച്ചതാണ്. വെള്ളച്ചാട്ടത്തിന്റെ കൂടുതല്‍ വ്യക്തമായ കാഴ്ച ലഭിക്കാനുള്ള ശ്രമത്തിനിടയില്‍ ഇവിടെ നിരവധി യാത്രികരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്.

ട്രിഫ്റ്റ് സസ്പെന്‍ഷന്‍ ബ്രിഡ്ജ്, സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരയിലുള്ള ഈ തൂക്കുപാലത്തിന് 100 മീറ്റര്‍ ഉയരവും 170 മീറ്റര്‍ നീളവുമുണ്ട്. രണ്ട് മലകള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പാലത്തിലേക്ക് കേബിള്‍ കാറിലാണ് എത്തിച്ചേരേണ്ടത്.

മോണ്ട് ബ്ലാങ്ക് ബോക്സ്, ഫ്രാന്‍സ്

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മോണ്ട് ബ്ലാങ്കിന് മുകളില്‍, പുറത്തേക്ക് തള്ളി സ്ഥാപിച്ചിരിക്കുന്ന ഒരു ചില്ല് പെട്ടിയാണിത്. 12,604 അടി ഉയരത്തില്‍, പര്‍വത മുകളില്‍ ഉറപ്പിച്ചിരിക്കുന്ന ഈ ചില്ലു പെട്ടിക്കുള്ളില്‍ കയറിയാല്‍ 360 ഡിഗ്രിയില്‍ ചുറ്റുപാടുള്ള കാഴ്ചകള്‍ കാണാം.

ട്രോള്‍ടംഗ, നോര്‍വെ

സമുദ്രനിരപ്പില്‍നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പര്‍വതത്തിന്റെ മുകളില്‍നിന്നുള്ള കാഴ്ച അതീവ ഹൃദ്യമാണ്. ജൂണ്‍ മധ്യത്തിലാണ് ഈ പര്‍വത ശൃംഗത്തിലേയ്ക്കുള്ള യാത്ര സാധ്യമാകുക. മണ്‍തിട്ടകളും പാറകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര പ്രയാസമുള്ളതാണ്.

ചില്ല് പാലം, ചൈന

സമുദ്രനിരപ്പില്‍ നിന്ന് 590 അടി ഉയരത്തിലാണ് ഈ ചില്ല് പാലം സ്ഥാപിച്ചിരിക്കുന്നത്. 948 അടി യുള്ള പാലം കാറ്റില്‍ ആടിക്കളിക്കും. ചൈനയിലെ പിന്‍ജിങ് നാഷണല്‍പാര്‍ക്കിലാണിത്‌ സ്ഥിതി ചെയ്യുന്നത്. പാലത്തിലൂടെ നടന്നാല്‍ താഴ്ഭാഗം മുഴുവനായി കാണാം എന്നതാണ് പാലത്തിന്റെ ഭീകരതയും ആസ്വാദനവും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ