നിയമപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുമായി പോള്‍സ് അക്കാദമി; എന്‍ട്രന്‍സ് പരിശീലനത്തിനുള്ള അഡ്മിഷന്‍ ആരംഭിച്ചു

നിയമപഠനത്തിന് കേരളത്തിലെയും മറ്റ് ദേശീയ തലത്തിലെയും യൂണിവേഴ്സിറ്റികളിലും കോളജുകളിലും പ്രവേശനം ലഭിക്കുന്നതിന് നിര്‍ണായകമാണ് എന്‍ട്രന്‍സ് പരീക്ഷ. കേരളത്തില്‍ കെഎല്‍ഇഇ (കേരള ലോ എന്‍ട്രന്‍സ് എക്സാമിനേഷന്‍), ദേശീയ തലത്തില്‍ ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) എന്നിവയാണ് പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍. കൊച്ചിയിലെ നുവാല്‍സ് ഉള്‍പ്പെടെ രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്ലാറ്റ്) ജൂണ്‍ 13നു നടക്കും. ക്ലാറ്റ് എന്ന് ചുരുക്കത്തിലറിയുന്ന ഈ പരീക്ഷയ്ക്ക് മെയ് 15 വരെ അപേക്ഷിക്കാം. കേരളത്തിലെ ഗവണ്‍മെന്റ് ലോ കോളജുകളിലേക്കുള്ള പ്രവേശനപരീക്ഷ (കെഎല്‍ഇഇ) പ്രത്യേകമായി നടക്കും.

എന്നാല്‍ നിയമം പഠിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ താത്പര്യം വര്‍ദ്ധിക്കുന്നതിനൊപ്പം ലോ കോളജില്‍ പ്രവേശനത്തിനുള്ള പ്രയാസവും വര്‍ദ്ധിക്കുന്നു. പ്രവേശന പരീക്ഷയിലെ ഓരോ മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പരിശീലനം ലഭിക്കുന്നില്ല. ഈ പ്രശ്നം മറികടക്കാനായാണ് കൊച്ചിയില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രോവിഡന്‍സ് അക്കാദമി ഫോര്‍ യുണീക് ലീഗല്‍ സ്റ്റഡീസ് (പോള്‍സ്) ഓണ്‍ലൈന്‍ ക്ലാസുമായി രംഗത്തെത്തിയത്.

ദൂരസ്ഥലങ്ങളില്‍ നിന്ന് കൊച്ചിയിലെത്തി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പ്രയാസം ഇതുമൂലം കുട്ടികള്‍ക്ക് ഒഴിവാക്കി കിട്ടുമെന്ന് പോള്‍സ് ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ക്ലാസുകള്‍ ഓണ്‍ലൈനാണെങ്കിലും പരീശീലനത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മുതല്‍ (മെയ്) ആരംഭിക്കുന്ന കോഴ്സില്‍ ഒരു മാസത്തേക്കായിരിക്കും ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുക. ഒന്നിടവിട്ട ദിവസങ്ങളില്‍, ലൈവ് ക്ലാസും അതിന് പുറമെ റെക്കോഡഡ് വീഡിയോ/ ഓഡിയോ ക്ലാസുകളും നല്‍കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട അധ്യാപകരുമായി പങ്കു വെയ്ക്കാനും കഴിയും.

എല്ലാ ആഴ്ചയിലും online mock tets ഉണ്ടായിരിക്കും. ഓരോ ദിവസവും ഓരോ വിഷയങ്ങള്‍ ആയിരിക്കും നല്‍കുക. ചോദ്യങ്ങളുടെ ആന്‍സര്‍ കീ അടുത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. പാര്‍ലമെന്റംഗമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളിനെ കൂടാതെ റിട്ടയര്‍ ചെയ്ത ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സുശക്തമായ ഫാക്കല്‍റ്റിയാണ് പോള്‍സിലെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താഴെ പറയുന്ന സിലബസില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ക്ലാറ്റ് സിലബസ് (150 Multiple Choice Questions )
English
Legal Aptitude
Logical Reasoning
General Knowledge / Current Affairs
Elementary Mathematics
കേരള ലോ എന്‍ട്രന്‍സ് സിലബസ് (200 Objective Questions )
General English (60 Marks )
General Knowledge / Current Affairs (45 )
Aptitude for Legal Studies (70)
Arithmetic & Mental Ability (25 )

2013 ല്‍ ആണ് പോള്‍സ് അക്കാദമി ആരംഭിക്കുന്നത്. ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് നാഷല്‍ ലോ സ്‌കൂളുകളിലും, നൂറിലധികം പേര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍, പ്രൈവറ്റ് ലോ കോളജുകളിലും അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട് . ഇതിനു പുറമെ പോള്‍സില്‍ പഠിച്ച ഏഴു അഭിഭാഷകര്‍ക്ക് മുന്‍സിഫ് / മജിസ്‌ട്രേറ്റ് പരീക്ഷയില്‍ റാങ്ക് ലഭിച്ചിട്ടുണ്ട് . എല്‍എല്‍ബിക്കു പുറമേ മുന്‍സിഫ്-മജിസ്‌ട്രേറ്റ്-ജില്ലാ ജഡ്ജി നിയമനത്തിനുള്ള പരീക്ഷകള്‍ക്കും പരിശീലനം നല്‍കുന്ന പോള്‍സില്‍ നല്ല നിലയിലുള്ള വിജയം ലഭിക്കുന്നതായി ഡയക്ടര്‍ പറഞ്ഞു.

ഓണ്‍ലൈന്‍സ് ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ഡപ്പെടുക;
പോള്‍സ് അക്കാദമി
പ്രൊവിഡന്‍സ് റോഡ്, കോച്ചി- 18
ഫോണ്‍- 9446341385. 9495358999
ഇമെയില്‍- paulslawacademy@gmail.com
വെബ്- www.paulslawacademy.com

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ