നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ ജൂലൈയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

നീറ്റ്, ജെഇഇ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18-നും 23-നും ഇടയ്ക്കും നീറ്റ് ജൂലൈ 26-നും ജെഇഇ അഡ്വാന്‍സ്ഡ് ഓഗസ്റ്റിലും നടക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയായിരുന്നു പരീക്ഷകള്‍ മാറ്റി വെച്ചത്.

ഏപ്രിലില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ മേയ് ആദ്യ വാരത്തിലേക്കും പിന്നീട് മേയ് അവസാനത്തേക്കും നീട്ടി. പക്ഷേ രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ് പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചത്.

ഏകദേശം 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്നത്. നീറ്റ് 2020 പരീക്ഷയ്ക്കായി 15.93 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിട്ടുളളത്. അതേസമയം, ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുളള തിയതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീട്ടിയിരുന്നു. ഇത് ഇനിയും നീട്ടാനാണ് സാദ്ധ്യത.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി