ജെഇഇ മെയിനിന് പുറമേ മറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്കാണ് നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് (ബിഇ), ബിടെക് പ്രവേശന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അപേക്ഷിക്കാം. ജെഇഇ മെയിനിന് പുറമേ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന മറ്റു ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇവയൊക്കെയാണ്:

ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നടക്കുന്ന എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മെഡിക്കല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 27, 28, 29, 30 തീയതികളിലായാവും പരീക്ഷ നടക്കുക. വെബ്‌സൈറ്റ്: https://sche.ap.gov.in/

ആന്ധ്ര സര്‍വകലാശാലയില്‍ ബിടെക്, എംടെക് കോഴ്‌സുകളിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഏഴിനാണ് പരീക്ഷ. ഓഗസ്റ്റ് 14ന് ഫലം പ്രഖ്യാപിക്കും. വെബ്‌സൈറ്റ്: aueet.audoa.in

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളിയില്‍ ജൂലൈ 15 വരെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 2 വരെയാകും പ്രവേശന പരീക്ഷ നടക്കുക. വെബ്‌സൈറ്റ്: viteee.bit.ac.in

ടൊലനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മറൈന്‍ എഞ്ചിനീയിറിംഗില്‍ ബിടെക്, നോട്ടിക്കല്‍ ടെക്‌നോളജിയില്‍ ബിഎസ്‌സി പ്രോഗ്രാമുകള്‍ക്കുമായും അപേക്ഷിക്കാം. ജൂലൈ 10 ആണ് അപേക്ഷിക്കാനുള്ള വസാന തീയതി. വെബ്‌സൈറ്റ്: tmi.tolani.edu

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി