സിലബസ് വെട്ടിച്ചുരുക്കും, സി.ബി.എസ്.ഇ പരീക്ഷകള്‍ ഉടന്‍: കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍

അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള സിലബസ് വെട്ടിച്ചുരുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനായി ട്വിറ്ററില്‍ ലൈവിലെത്തിയപ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ ഇ-കണ്ടന്റുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പഠിക്കണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

സിബിഎസ്ഇ 10, 12 ക്ലാസ് ബാക്കിയുള്ള പരീക്ഷകളുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍ നടക്കും.

ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18-നും 23-നും ഇടയ്ക്കും നീറ്റ് ജൂലൈ 26-നും ജെഇഇ അഡ്വാന്‍സ്ഡ് ഓഗസ്റ്റിലും നടക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയായിരുന്നു പരീക്ഷകള്‍ മാറ്റി വെച്ചത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ