ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 115 വിദ്യാര്‍ത്ഥികള്‍

  • ആകാശ് കോഴിക്കോട് ബ്രാഞ്ചിലെ ഡിസ്റ്റന്‍സ് ലേര്‍ണിംഗ് പ്രോഗ്രാം വിദ്യാര്‍ത്ഥിയായിരുന്ന അദ്വൈത് ദീപക് 99.99 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്

ഈ വര്‍ഷത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള 115 മിടുക്കരായ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. 90 ശതമാനത്തിനും അതിന് മുകളിലും മാര്‍ക്ക് നേടിയാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.

ആകാശ് കോഴിക്കോട് ബ്രാഞ്ചിലെ ഡിസ്റ്റന്‍സ് ലേര്‍ണിംഗ് പ്രോഗ്രാം (ഡിഎല്‍പി) വിദ്യാര്‍ത്ഥിയായിരുന്ന അദ്വൈത് ദീപക് 99.99 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം ബ്രാഞ്ച് വിദ്യാര്‍ത്ഥി അര്‍ജുന്‍ ആര്‍ 99.91 ശതമാനം മാര്‍ക്കും, കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാര്‍ത്ഥി കൗശിക് രാജ് മഹാരാജന്‍ 99.89 ശതമാനവും തിരുവനന്തപുരം ബ്രാഞ്ചിലെ എ. ഹൃഷികേശ്, യു. ആദിത്യന്‍ എന്നിവര്‍ 99.70 ശതമാനവും 99.54 ശതമാനം മാര്‍ക്കും നേടി.

ജെ.ഇ.ഇ. പ്രവേശന പരീക്ഷയില്‍ 115 വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കിയത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ആകാശ് ചൗധരി പറഞ്ഞു. വിദ്യാര്‍ഥികളെയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കായി ഏറ്റവും മികച്ച പരിശീലനമാണ് ആകാശ് നല്‍കുന്നത്. തുടര്‍ന്നും വിദ്യാര്‍ഥികളെ മികച്ച വിജയം നേടാന്‍ പര്യാപ്തരാക്കാനുള്ള യത്‌നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചതും പ്രയാസമേറിയതുമായ പരിശീലന പരിപാടികളാണ് മികച്ച വിജയം നേടാന്‍ പര്യാപ്തരാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. എന്‍ഐടി, ഐഐടി, സിഎഫ്ടിഐ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. ആറ് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ജെ.ഇ.ഇ. പ്രവേശന പരീക്ഷയെഴുതിയത്. ഇവര്‍ക്കിടയില്‍ നിന്നാണ് ആകാശ് വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരഗതമാക്കിയത്.

കെ – 12 എഡ് ടെക്, മെറിറ്റ് നേഷന്‍ ഡോട്ട് കോം എന്നിവയും ആകാശ് ഗ്രൂപ്പിന്റേതാണ്. www.aakash.ac.in

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ