ബാംഗ്ലൂരിലെ വണ്ടര്‍ലാ തീം പാര്‍ക്ക് ആന്റ് റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നു; ആദ്യ ആഴ്ച്ച കോവിഡ് പോരാളികള്‍ക്കായി സമര്‍പ്പിക്കും

  • 12,000ല്‍ പരം കോവിഡ് പോരാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഫ്രീ പാസ്സ് ലഭിക്കുന്നതാണ്

ഇന്ത്യയിലെ ലീഡിംഗ് അമ്യൂസ്‌മെന്റ് തീം പാര്‍ക്കും റിസോര്‍ട്ടുമായ വണ്ടര്‍ലാ ബാംഗ്ലൂരില്‍ 2020 നവംബര്‍ 9 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആദ്യത്തെ ആഴ്ച്ചയില്‍ 12,000 ല്‍ പരം മുന്‍നിരാ കോവിഡ്-19 പോരാളികളെയും അവരുടെ കുംബങ്ങളെയും, മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ അവരുടെ പ്രതിബദ്ധതക്കുള്ള ആദരവ് എന്ന നിലയില്‍, വണ്ടര്‍ലായിലേക്ക് ക്ഷണിക്കും. ഈ തീം പാര്‍ക്ക് 2020 നവംബര്‍ 9 മുതല്‍ 2020 നവംബര്‍ 12 വരെ അവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുക. മുന്‍നിരാ പോരാളികള്‍ക്ക് കുടുംബസമേതം എല്ലാ റൈഡുകളും എടുക്കാവുന്നതാണ്, പാര്‍ക്കിലെ ഭക്ഷണ, പാനീയങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, അറ്റന്‍ഡര്‍, ആംബുലന്‍സ് ഡ്രൈവര്‍, പോലീസുകാര്‍, ബാങ്ക് ജോലിക്കാര്‍, ഡെലിവറി എക്‌സിക്യുട്ടീവുകള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിബിഎംപി, ബിഎംടിസി ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളിലെ മുന്‍നിര പോരാളികളാണ് ക്ഷണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുക.

“ലോക്ഡൗണ്‍ മിക്ക ബിസിനസ്സുകള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചു. എന്നാല്‍ ഈ മുന്‍നനിര പോരാളികള്‍ നടത്തിയ നിതാന്ത പരിശ്രമങ്ങളുടെ ഫലമായി ജനങ്ങള്‍ക്ക് വീണ്ടും ഉല്ലാസവും സാഹസികതയും പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും എല്ലാ മുന്‍കരുതല്‍ നടപടികളും, സാമൂഹിക അകലവും, ആള്‍ക്കൂട്ട നിയന്ത്രണ നടപടികളും എടുക്കുന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അക്ഷീണം നിരന്തരമായ സേവനമര്‍പ്പിച്ച നമ്മുടെ പോരാളികള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ബിസിനസ്സിന് വീണ്ടും തുടക്കം കുറിക്കുന്നത് തികച്ചും ഉചിതമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്, വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ സജ്ജമായിരിക്കുന്നു, ഉല്ലാസത്തിനും സാഹസികതക്കും ഇത് സുരക്ഷിതമായ ഡെസ്റ്റിനേഷന്‍ ആയിരിക്കും” ഈ ഉദ്യമത്തെക്കുറിച്ച് സംസാരിക്കവെ, വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് തുറക്കുന്നത് 2020 നവംബര്‍ 13 തുടങ്ങി വെള്ളി മുതല്‍ ഞായര്‍ വരെ മാത്രമായിരിക്കും, മാസാവസാനം വരെ ജിഎസ്ടി ഉള്‍പ്പെടെ 699 രൂപ ആയിരിക്കും നിരക്ക്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നതിനും കോണ്ടാക്ട്‌ലെസ് സിസ്റ്റം നിലനിര്‍ത്താനും വേണ്ടി അമ്യൂസ്‌മെന്റിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമാണ് അനുവദിക്കുക. ആള്‍ക്കൂട്ട നിയന്ത്രണ നടപടിയുടെ ഭാഗമായി, തീം പാര്‍ക്കിന്റെ ശേഷി പ്രതിദിനം മൂവായിരമായി നിയന്ത്രിക്കുന്നതാണ്. സര്‍ക്കാരന്റെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് വാട്ടര്‍ പാര്‍ക്ക് ഉടനെ തുറക്കുന്നതല്ല.
കര്‍ണാടക, ബാംഗ്ലൂരിലെ തീം പാര്‍ക്കും റിസോര്‍ട്ടും മാത്രമാണ് കമ്പനി ഇപ്പോള്‍ തുറക്കുന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും പാര്‍ക്കുകള്‍ ഇപ്പോള്‍ തുറക്കില്ല.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍