വയാകോം 18 ലാലിഗയുമായി തന്ത്രപ്രധാന പങ്കാളിത്തം സൃഷ്ടിച്ചു; എംടിവി ഇന്ത്യ ഇനി വിഖ്യാത ഫുട്‌ബോള്‍ ലീഗിന്റെ എക്‌സ്‌ക്ലൂസീവ് ഹോം ആകും

ഇന്ത്യയിലെ മുന്‍നിര മീഡിയാ സ്ഥാപനമായ വയാകോം 18 മീഡിയ, ഇന്ത്യക്കാര്‍ക്ക് വ്യത്യസ്തവും ഫ്രഷുമായ എന്റര്‍ടെയ്ന്‍മെന്റ് ലഭ്യമാക്കുന്നതിന് സ്വയം ചാലഞ്ച് ചെയ്യുകയും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്യുന്നത് തുടരുന്നു. വയാകോം 18-ന്റെ ഫ്‌ളാഗ്ഷിപ്പ് യൂത്ത് ബ്രാന്‍ഡായ എംടിവി ഇപ്പോള്‍ ലാലിഗയുമായി ചേര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് എക്‌സ്‌ക്ലൂസീവായി അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തിക്കുകയാണ്.

ഇന്ത്യയില്‍ എംടിവിയിലായിരിക്കും ലാലിഗ എക്‌സ്‌ക്ലൂസീവായി സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം തിരഞ്ഞെടുത്ത ഏതാനും ദേശീയ, പ്രാദേശിക നെറ്റ്വര്‍ക്ക് ചാനലുകളിലും മത്സരം കാണാനാകും. വൂട്ട്, ജിയോ പ്ലാറ്റ്ഫോമുകളില്‍ മത്സരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യാം.

ഇന്ത്യയില്‍ ഫുട്‌ബോള്‍ പിന്തുടരുന്നവരുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും യുവതി, യുവാക്കള്‍ക്കിടയില്‍. നിലവില്‍ 91-ാം സീസണ്‍ നടന്നു കൊണ്ടിരിക്കുന്ന ലാലിഗ, ലോകത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലീഗുകളില്‍ ഒന്നാണ്.

അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ്, എഫ്സി ബാര്‍സലോണ തുടങ്ങിയ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരും ഫുട്‌ബോള്‍ ക്ലബ്ബുകളുമാണ് ഈ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയില്‍ യുവത്വത്തിന്റെ എന്റര്‍ടെയ്ന്‍മെന്റിനായുള്ള പ്രീമിയര്‍ ഡെസ്റ്റിനേഷനാണ് എംടിവി. ഹൃദയത്തില്‍ ചെറുപ്പം സൂക്ഷിക്കുന്നവരുമായും ചാനലിന് നല്ല ബന്ധം സൃഷ്ടിക്കാനായിട്ടുണ്ട്.

ഇന്ത്യയില്‍ നിലവില്‍ ഫുട്‌ബോളിന് ലഭിക്കുന്ന സ്വീകാര്യത പരിഗണിക്കുമ്പോള്‍ ലാലിഗയുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് കാഴ്ച്ചക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി വയാകോം 18-നും എംടിവിയും സര്‍വസജ്ജവും പ്രതിജ്ഞാബദ്ധവുമാണ്. ഇത് ഗെയിമിന് കൂടുതല്‍ ആരാധകരെ നേടിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

“”വയാകോം 18-നുമായി (എംടിവി) സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ലാലിഗയ്ക്കുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.””

“”ആഗോള തലത്തില്‍ ഫുട്‌ബോളിനായി ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്, ഇന്ത്യയില്‍ ഫുട്‌ബോളിന് മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട് എന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനും കൂടുതല്‍ യുവ കാഴ്ച്ചക്കാരുമായി ഇടപഴകാനും ഇത് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല”” ലാലിഗയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഓസ്‌കര്‍ മയോ പറഞ്ഞു.

“”എംടിവിയില്‍ ഞങ്ങള്‍ മനസ്സിലാക്കിയൊരു കാര്യം ഇന്ത്യക്കാര്‍ക്കിടയില്‍ ഫുട്‌ബോളിന് വലിയ പിന്തുണയുണ്ടെന്നാണ്. ലാലിഗ ലോകമെമ്പാടും ഒരു സാംസ്‌ക്കാരിക പ്രതിഭാസമാണ്. റൈസ് വേള്‍ഡ്വൈഡ് ടീമില്‍ നിന്നുള്ളവര്‍ ഞങ്ങളെ ലാലിഗ ടീമുമായി പരിചയപ്പെടുത്തിയപ്പോള്‍, ഞങ്ങള്‍ക്ക് മനസ്സിലായത് ഈ പങ്കാളിത്തത്തിന് ഏറെ സ്വാഭാവികതകളുണ്ടെന്നതാണ്.””

“”ഇരുവരുടെയും വിഷന്‍ കോമണായിരുന്നു, വൈബുകള്‍ നല്ലതായിരുന്നു, പെട്ടെന്ന് തന്നെ കരാറിലേക്ക് എത്താനുമായി”” എംടിവിയുടെ യൂത്ത്, മ്യൂസിക്, ഇംഗ്ലീഷ് എന്റര്‍ടെയ്ന്‍മെന്റ്, ബിസിനസ്സ് ഹെഡ്, അന്‍ഷുല്‍ അയിലവാദി പറഞ്ഞു.

2021 ഓഗസ്റ്റ് 13-നാണ് ലാലിഗ തുടങ്ങുന്നത്. ഇന്ത്യന്‍ കാഴ്ച്ചക്കാര്‍ക്കിടയില്‍ ലീഗിന് റീച്ചും കൂടുതല്‍ ആരാധകരെയും ലഭ്യമാക്കുന്നതിന് വയാകോം 18 അവരുടെ എല്ലാ നെറ്റ്വര്‍ക്ക് ശേഷിയും ഉപയോഗിക്കും. വന്‍കിട മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ക്യാമ്പെയ്നിലൂടെ വയാകോം 18 ഫുട്‌ബോള്‍ ആരാധകരിലേക്ക് എത്തിച്ചേരും. ഇത് ഇന്ത്യയില്‍ ലാലിഗയ്ക്ക് കൂടുതല്‍ റീച്ചും ആരാധകവൃന്ദത്തെയും നേടിക്കൊടുക്കും.

എംടിവിയുടെ വിപുലമായ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ സാന്നിദ്ധ്യം ലാലിഗയ്ക്ക് മള്‍ട്ടി-പ്ലാറ്റ്ഫോമുകളില്‍ എന്‍ഗേജ്‌മെന്റ് ഉറപ്പാക്കുന്നു. ഇന്ത്യന്‍ വീടുകളില്‍ ഉടനീളം ഫുട്‌ബോളിനെ അത്താഴ ചര്‍ച്ചയാക്കാനും എംടിവിയുടെയും വയാകോം 18-ന്റെയും കാഴ്ച്ചക്കാര്‍ക്കുള്ള ഓഫറിംഗ് കൂടുതല്‍ വിപുലമാക്കാനും ഇതിലൂടെ സാധിക്കും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ