രാജ്യത്ത് ആദ്യമായി എഐ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ടീച്ചര്‍ പഠന രീതി അവതരിപ്പിച്ച് വേദിക് ഇ സ്‌കൂള്‍, ഉദ്ഘാടനം 7 ന്

രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്‍മയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിച്ച് വേദിക് ഇ സ്‌കൂള്‍. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിങ്ങ് പ്ലാറ്റ്‌ഫോം ഡിസംബര്‍ 7 ന് ഉദ്ഘാടനം ചെയ്യും.

.8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും മൂന്ന് അധ്യാപകര്‍ വീതം ഏറ്റവും അഡ്വാന്‍സ്ഡ് ആയ ട്യൂഷന്‍ നല്‍കുന്ന ഒരു മള്‍ട്ടി ട്യൂഷന്‍ പ്ലാറ്റ്‌ഫോം കൂടിയാണിത്.ഒരു മികച്ച മാതൃകാ സ്‌ക്കൂളിന്റെ ഇ വേര്‍ഷനാണ് വേദിക് ഇ സ്‌കൂള്‍.

ഡ്യുവല്‍ സ്‌കൂളിങ്, ഹോം സ്‌കൂളിങ്, പേഴ്‌സണലൈസ്ഡ് ലേണിങ്, ഹൈബ്രിഡ് ലേണിങ് എന്നിവ ഇവിടെ സമന്വയിക്കുകയാണ്.സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌കൂള്‍ പഠനത്തിന്റെ അതേ അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.ഓരോ സ്‌കൂളിനും അവരുടെ പേരില്‍ തന്നെ വൈറ്റ് ലേബല്‍ ചെയ്തായിരിക്കും ഈ പ്ലാറ്റ്‌ഫോം ലഭ്യമാക്കുക.പാഠ്യ വിഷയങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് പരിശീലനം, സ്‌കില്‍ ഡവലപ്‌മെന്റ്, ഭാഷാ പഠനം തുടങ്ങി നിരവധി അനുബന്ധ സേവനങ്ങളും പ്ലാറ്റ്‌ഫോമിലുണ്ടാകും.

കുട്ടികളുടെ അഭിരുചി കണ്ടെത്തുന്ന ആപ്റ്റിറ്റിയൂഡ് സോണ്‍, പാഠ്യ വിഷയങ്ങള്‍ക്കുള്ള സബ്ജക്റ്റ് സോണ്‍, മത്സര പരീക്ഷകള്‍ക്കും മാതൃകാ പരീക്ഷകള്‍ക്കുമുള്ള ഇടം, ലാംഗ്വേജ്, കരിയര്‍ സോണുകള്‍, സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ് സോണ്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഏരിയ എന്നിവ വേദിക് ഇ സ്‌കൂളില്‍ ഉണ്ടാകും. ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.ഇവയൊക്കെ അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ ഉയര്‍ന്ന ഗ്രേഡ് സ്‌കൂളുകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

നീറ്റ്, ജെഇഇ തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകള്‍ ഉയര്‍ന്ന റാങ്കില്‍ പാസാകാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും. ഐഇഎല്‍ടിഎസ് പോലുള്ള പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും സഹായിക്കും. തെരെഞ്ഞെടുക്കപ്പെടുന്ന സ്‌ക്കൂളുകളില്‍ ആയിരിക്കും വേദിക് ഇ സ്‌കൂള്‍ സേവനം ആദ്യം ലഭ്യമാക്കുക.

വേദിക് ഐഎഎസ് അക്കാദമി യുഎസിലെ ഐ ലേണിങ് എന്‍ജിന്‍സുമായി ചേര്‍ന്നാണ് വേദിക് ഇ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്.ലേണിങ്ങ് ഓട്ടോമേഷന്‍ രംഗത്തെ ആഗോള പ്രമുഖരാണ് യുഎസ് ആസ്ഥാനമായ ഐ ലേണിങ്ങ് എന്‍ജിന്‍സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സിവില്‍ സര്‍വീസസ് കോച്ചിങ്ങ് സ്ഥാപനമാണ് വേദിക് ഐഎഎസ് അക്കാദമി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിപ്പിച്ച ട്രാക്ക് റെക്കോര്‍ഡും സങ്കല്പ്- വേദിക് ഐഎഎസ് അക്കാദമിക്കുണ്ട്.
വേദിക് ഇ സ്‌കൂളിന്റെ ഉദ്ഘാടനം ഡിസംബര്‍ 7 ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും.

വേദിക് ഇ സ്‌ക്കൂളിന്റെ ഉദ്ഘാടനം അറിയിക്കുന്നതിനായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ ലേണിങ് എന്‍ജിന്‍സ് പ്രസിഡന്റ് ബാലകൃഷ്ണന്‍ എ പി, വേദിക് ഐഎഎസ് അക്കാദമി ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍,ചെയര്‍മാന്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍, സി ഇ ഒ ജെയിംസ് മറ്റം എന്നിവര്‍ പങ്കെടുത്തു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം