വളര്‍ച്ചയില്‍ കുതിച്ച് വി ഗാര്‍ഡ്; വരുമാനത്തില്‍ 8.9 ശതമാനം ഉയര്‍ച്ച; അറ്റാദായത്തില്‍ 3.4 ശതമാനം വളര്‍ച്ച; വേനല്‍ക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമെന്ന് മിഥുന്‍ ചിറ്റിലപ്പള്ളി

കേരളത്തില്‍ നിന്നുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വളര്‍ന്ന് കുതിക്കുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65 കോടി രൂപയുടെ സംയോജിത അറ്റ വരുമാനമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി. മുന്‍ വര്‍ഷമിത് 58.24 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച കമ്പനിയുടെ 9 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനം വളര്‍ച്ചയോടെ 3513.90 കോടി രൂപയില്‍ നിന്ന് 4039.74 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 22.7 ശതമാനം വളര്‍ച്ച നേടി 181.41 കോടി രൂപയില്‍ നിന്ന് 222.58 കോടി രൂപയായി.

ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച പ്രകടനത്തിലൂടെ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ വി-ഗാര്‍ഡിന് സാധിച്ചുവെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

സാധനസാമഗ്രികളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ ഇലക്ട്രിക്കല്‍ വയറുകളുടെ ആവശ്യകതയെ ബാധിക്കുകയും, ഇത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്തു. ത്രൈമാസത്തില്‍ ദക്ഷിണേതര മേഖലകളില്‍ 16% വളര്‍ച്ച നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മൂന്നാം പാദത്തിലെ ഉയര്‍ന്ന എ&പി ചെലവുകളും, പ്രത്യേകിച്ച് സണ്‍ഫ്‌ളെയിമിനു വേണ്ടിയുള്ള ചെലവുകളും വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ വളര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ