ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ബജറ്റ് വേഗംകൂട്ടും; വിപണിയുടെ ഉണര്‍വിന് കരുത്തേകുമെന്ന് എംഎ യൂസഫലി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതിനും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.

ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്‍കുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷന്‍ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. കളിപ്പാട്ടമേഖലയെ ഗ്ലോബല്‍ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിര്‍മ്മാണ മേഖലയിലയെ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.

രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയില്‍ പിന്തുണ നല്‍കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ലളിതമായ നികുതി വ്യവസ്ഥകള്‍ ബജറ്റില്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണ്.

2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തീന്റെ ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് എം.എ യൂസഫലി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ