ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവയില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കില്ല. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാന്‍ സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.

2024 ഏപ്രില്‍1ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2623 ഡോളര്‍ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് 3148 ഡോളര്‍ ആയിരുന്നു രാജ്യാന്തര വില. 890 ഡോളറിന്റെ വലിയ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. മുമ്പ് എങ്ങും ഇത്രമാത്രം ഒരു വര്‍ദ്ധനവ് വന്നിട്ടില്ല.
ഈ കാലയളവില്‍ ആഭ്യന്തര വില 2150 രൂപ ഗ്രാമിനും, പവന് 17200 രൂപയുടെയും വ്യത്യാസമാണ് അനുഭവപ്പെട്ടത്.

ഈ കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് 85.55 ആയിരുന്നത് ഇപ്പോള്‍ 85.45 കരുത്ത് ആയിട്ടുണ്ട്. ആറുമാസം മുമ്പ് 87 രൂപയ്ക്ക് മുകളില്‍ പോയിരുന്നതാണ് രൂപയുടെ വിനിമയ നിരക്ക്. താല്‍ക്കാലികമായ ഒരു ചാഞ്ചാട്ടം സ്വര്‍ണ്ണവിലയില്‍ ഉണ്ടായാലും വില മുന്നോട്ട് തന്നെയായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

2025 ജനുവരി ഒന്നിന് 7150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന്‍ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1360 രൂപയുടെ വ്യത്യാസവും പവന്‍ വിലയില്‍ 10880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ