ശതകോടികളുടെ ലാഭം ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കും; ഒരാള്‍ക്ക് കിട്ടുക 4.16 ലക്ഷം രൂപവരെ; വമ്പന്‍ പ്രഖ്യാപനവുമായി ടാറ്റ; തൊഴിലാളികള്‍ക്ക് ആഹ്‌ളാദം, ആവേശം

കമ്പനിയുടെ ലാഭം ഉയര്‍ന്നതോടെ ജീവനക്കാര്‍ക്ക് വന്‍ അനുകൂല്യങ്ങളുമായി ടാറ്റ സ്റ്റീല്‍. 2022-2023 വര്‍ഷത്തെ വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് മൊത്തം 314.70 കോടി രൂപ നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു. ജീവനക്കാരില്‍ ഏറ്റവും കൂറവ് ബോണസ് 42,561 രൂപയും കൂടിയ ബോണസ് 4,61,019 രൂപയും ആയിരിക്കും.

ടാറ്റ വര്‍ക്കേഴ്സ് യൂണിയനുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റ സ്റ്റീലിന്റെ പുതിയ പ്രഖ്യാപനം.

ടാറ്റ സ്റ്റീലിലെ ഭൂരിഭാഗം ജീവനക്കാരും 2015-ലെ ബോണസ് (ഭേദഗതി) നിയമത്തില്‍ പറഞ്ഞിരിക്കുന്ന പരിധിയേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ്. പക്ഷേ, അവര്‍ക്ക് ഈ നിയമപ്രകാരം ബോണസ് നല്‍കേണ്ട. എന്നാല്‍ ടാറ്റ സ്റ്റീല്‍ യൂണിയനൈസ്ഡ് വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കുംബോണസ് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്.

മാനേജ്മെന്റിന് വേണ്ടി സിഇഒയും എംഡിയുമായ ടി വി നരേന്ദ്രന്‍, വൈസ് പ്രസിഡന്റ് (എച്ച്ആര്‍എം) ആത്രയി സന്യാല്‍, മറ്റ് സീനിയര്‍ എക്സിക്യൂട്ടീവുകള്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് ടിഡബ്ല്യുയു പ്രസിഡന്റുമായ സഞ്ജീവ് കുമാര്‍ ചൗധരിയും ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സിംഗും മറ്റ് ഭാരവാഹികളും ഒപ്പുവച്ചു. ജംഷഡ്പൂര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, രാകേഷ് പ്രസാദിന്റെ സാന്നിധ്യത്തിലാണ് വാര്‍ഷിക ബോണസ് ഒപ്പുവെക്കല്‍ നടന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ