സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

ഉയര്‍ന്ന പ്രവര്‍ത്തന ചെലവും മോശം രുചിയും നഷ്ടങ്ങളും കാരണം സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടുന്നുവെന്ന പ്രചരണങ്ങളില്‍ പ്രതികരിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്് രംഗത്ത് വന്നിട്ടുണ്ട്. 2012 ഒക്ടോബറിലാണ് സ്റ്റാര്‍ബക്ക്‌സ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവും കുറഞ്ഞ ലാഭവും കാരണം സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ടാറ്റ പ്രമുഖ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തെഴുതിയത്. എന്നാല്‍ സ്റ്റാര്‍ബക്ക്‌സിനെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്നായിരുന്നു ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ വിശദീകരണം.

ഉയര്‍ന്ന തോതിലുള്ള ചെലവും മോശം രുചിയും നഷ്ടങ്ങളും കാരണം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളെ സംബന്ധിക്കുന്നതാണിത്. ഈ വാര്‍ത്തകളില്‍ പറയുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, ബിഎസ്‌സി ലിമിറ്റഡ്, ദി കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവര്‍ക്കാണ് കത്തെഴുതിയത്. സ്റ്റാര്‍ബക്ക്‌സ് കോഫി കമ്പനിയും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സും സംയുക്തസംരംഭത്തിലൂടെയായിരുന്നു ഇത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ