മുസ്ലീം പുരോഹിതര്‍ ഇടനിലക്കാരാകുന്നു; പ്രവര്‍ത്തിക്കുന്നത് പള്ളികള്‍ കേന്ദ്രീകരിച്ച്; മതേതരത്വം ഇല്ലാതാക്കുന്നു; അല്‍-മുക്താദിര്‍ വില്‍ക്കുന്ന സ്വര്‍ണ്ണം വാങ്ങില്ല; പ്രതിഷേധിച്ച് ജ്വല്ലറി ഉടമകള്‍

കേരളത്തില്‍ ഒരു പ്രത്യേക മതത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണ തട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിച്ച് ജ്വല്ലറി ഉടമകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ ഉയര്‍ന്ന് പൊങ്ങിയ അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറിക്കെതിരെയാണ് മറ്റു സ്വര്‍ണ്ണക്കടക്കാര്‍ രംഗത്തെത്തിയിയിരിക്കുന്നത്. ഇടനിലക്കാരായി മുസ്ലീം മതപുരോഹിതരെ ഉപയോഗിക്കുന്നുണ്ടെന്നും പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും സ്വര്‍ണ്ണക്കട ഉടമകള്‍ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നു നാല് മാസത്തിനുള്ളില്‍ കേരളത്തില്‍ ഈ ഗ്രൂപ്പ് ആറിലധികം ജ്വല്ലറികള്‍ ആരംഭിച്ചിരുന്നു.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്നു പരസ്യം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ പിടിച്ചത്. ഇതോടെ ചെറുകിട സ്വര്‍ണ്ണക്കട ഉടമകള്‍ പ്രതിസന്ധിയിലായിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നും ഹലാല്‍ പലിശ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നും കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു. അല്‍-മുക്താദിര്‍ ഉടമ മന്‍സൂറിനെതിരെയും ഇവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

ഇവര്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങാനുള്ള സാധ്യതയുണ്ട്. രാജ്യത്ത് നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പറയുന്ന നിയമങ്ങള്‍ പാലിക്കാതെയാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സ്വര്‍ണ്ണാഭരണ ബിസനസിലെ മതേതരത്വം ഇവര്‍ ഇല്ലാതാക്കുകയാണെന്നും ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന താലി പോലും ഇവരുടെ കടകളില്‍ വില്‍ക്കാറില്ലെന്നും മറ്റു സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു.

അല്‍ മുക്താദിര്‍ ഗ്രൂപ്പിന് കീഴിലുള്ള ഒരു കടകളിലും മുസ്ലീം അല്ലാത്ത ആളുകള്‍ക്ക് ജോലി നല്‍കാറില്ല. ഇവര്‍ കേരളത്തിലെ സ്വര്‍ണ്ണവ്യാപാര മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമയായ അബ്ദുല്‍ നാസര്‍ പറഞ്ഞു.

അല്‍-മുക്താദിര്‍ വില്‍ക്കുന്ന ഒരു സ്വര്‍ണ്ണവും കേരളത്തിലെ മറ്റു വ്യാപാരികള്‍ എടുക്കില്ല. ഇവര്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിനക്ക് നിരോധിത ഉല്‍പനങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതു ശശീരത്തിന് തന്നെ ദോക്ഷമാണ്. കാന്‍സറിന് വരെ കാരണമാകുമെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഒരു സ്ഥലത്ത് തന്നെ അഞ്ചും ആറും പേരുകളിലാണ് അല്‍-മുക്താദിര്‍ പ്രവര്‍ത്തിക്കുന്നത്. അതു തന്നെ തട്ടിപ്പാണെന്നും കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു.

അതേസമയം, പുതുതായി കോട്ടയത്ത് ഉദ്ഘാടനം ചെയ്ത അല്‍ മുക്താദീര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയില്‍ പണിക്കൂലിയില്ലാതെ സ്വര്‍ണ്ണം വാങ്ങാമെന്ന പരസ്യവുമായി ഗ്രൂപ്പ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ 25 ഷോറൂമാണ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. അസ്സ് സമദ് എന്ന പേരിലാണ് കോട്ടയം ടിബി റോഡില്‍ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്.

കോട്ടയത്ത് ആരംഭിച്ചിരിക്കുന്ന ജ്വല്ലറിക്കെതിരെ നഗരത്തിലെ ചെറുകിട സ്വര്‍ണ്ണക്കട ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. പണിക്കൂലി ഇല്ലാതെ ഒരിക്കലും സ്വര്‍ണ്ണം വില്‍ക്കാന്‍ സാധ്യമല്ലെന്നും അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ നിന്നും നല്‍കുന്ന സ്വര്‍ണ്ണത്തില്‍ മായമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി