രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍; മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ പറന്ന് കയറി ഓഹരി വിപണി; ബാങ്ക്, ഓട്ടോ, ഐടി ഓഹരികളില്‍ കാളകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്നു വന്‍ തോതില്‍ തിരിച്ച് കയറി. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണി കുതിച്ചത്. എന്‍ഡിഎ യോഗം മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 1,400 പോയന്റിലേറെ മുന്നേറി.

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അനുമാനം ഉയര്‍ത്തി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തിയതും ഓഹരി വിപണിയെ ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളില്‍ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയില്‍ നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയരുകയും ചെയ്തു. പലിശ നിരക്കില്‍ തത്സ്ഥിതി നിലനിര്‍ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 5.54 ലക്ഷം കോടി ഉയര്‍ന്ന് 421.43 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്. വിപ്രോ അഞ്ച് ശതമാനവും ഇന്‍ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ നേട്ടത്തോടെ വ്യാപാരം തുടരുമ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളില്‍ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 83.47 എത്തി.

വ്യാഴാഴ്ച സെന്‍സെക്‌സ് 692.27 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ