കോട്ടയം റബറിന്റെ കോട്ട; വാര്‍ഷിക വരുമാനം 1450 കോടി; രണ്ടാമന്‍ എറണാകുളം; റബര്‍ കൃഷിയിലൂടെ കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിച്ചത് 9500 കോടി; ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി

കേരളത്തില്‍ ഏറ്റവം കൂടുതല്‍ റബര്‍ ഉല്‍പാദിപ്പിക്കുന്ന ജില്ലയെന്ന നേട്ടം സ്വന്തമാക്കി കോട്ടയം.ആകെ റബര്‍ ഉത്പാദനത്തിലെ 20.1 ശതമാനം കോട്ടയത്ത് നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. ജില്ലയുടെ വാര്‍ഷിക ഉത്പാദനം 1.07 ലക്ഷം ടണ്ണാണ്, ഇതില്‍ നിന്നും 1450 കോടി രൂപയുടെ വാര്‍ഷിക വരുമാനം ജില്ലയ്ക്കുണ്ട്. ഉത്പാദനത്തില്‍ 11.2 ശതമാനവുമായി രണ്ടാം സ്ഥാനം എറണാകുളത്തിനാണ്.

ജില്ലയിലെ 59,500 ഹെക്ടറില്‍ റബറില്‍നിന്നുള്ള വരുമാനം 805 കോടി രൂപ. ഉത്പാദനത്തില്‍ 9.8 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് മൂന്നാം സ്ഥാനത്ത്. പത്തനംതിട്ടയില്‍ 52,200 ഹെക്ടറില്‍ റബര്‍ കൃഷിയുണ്ട്. വരുമാനം 706 കോടി രൂപ. നാലു മുതല്‍ ഏഴുവരെ സ്ഥാനങ്ങളില്‍ യഥാക്രമം കണ്ണൂര്‍, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളാണ് ഉത്പാദനത്തിലും വരുമാനത്തിലും മുന്‍നിരയിലുള്ളത്. 3700 ഹെക്ടറില്‍ മാത്രം റബറുള്ള ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ്. റബര്‍ വരുമാനം 50 കോടി.

സംസ്ഥാനത്തെ വാര്‍ഷിക റബര്‍ ഉത്പാദനം 5.33 ലക്ഷം ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍ കൃഷിയില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 9500 കോടി രൂപ. റബര്‍ ബോര്‍ഡ് ഗവേഷണകേന്ദ്രം ഇന്നേവരെ വികസിപ്പിച്ച ക്ലോണുകളില്‍ ആര്‍ആര്‍ഐഐ 105 ഇനമാണ് ഉത്പാദനത്തോതില്‍ ഏറ്റവും മികച്ച് നിന്നത്. റബര്‍കൃഷി കേരളീയരുടെ വിദ്യാഭ്യാസം, വിദേശപഠനം, അടിസ്ഥാന സൗകര്യങ്ങള്‍, ജീവിത നിലവാരം എന്നിവയിലെല്ലാം അതിവേഗ ഉയര്‍ച്ചയുണ്ടാക്കിയതായി റബര്‍ ബോര്‍ഡ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ