ഇന്ത്യന്‍ കമ്പനി വളര്‍ന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ ആസ്തി 138 കോടിയായി; ഇന്‍ഫോസിസിന്റെ കരുത്തില്‍ അക്ഷത മൂര്‍ത്തിയുടെ വരുമാനം കുതിച്ച് ഉയരുന്നു

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയുടെ ആസ്തി 138 കോടിയായി ഉയരും.

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് അക്ഷത മൂര്‍ത്തിയുടെ അറ്റ മൂല്യം കുതിച്ചുയര്‍ന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകളുമാണ് അക്ഷത മൂര്‍ത്തി.

മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെ ഓഹരി ഒന്നിന് 18 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ 3,89,57,096 ഇക്വിറ്റി ഷെയറുകളാണ് അക്ഷതാ മൂര്‍ത്തിയുടെ കൈവശമുള്ളത്. ഇത് ഇന്‍ഫോസിസിന്റെ മൊത്തം പെയ്ഡ് അപ് ക്യാപിറ്റലിന്റെ 1.05 ശതമാനം വരും.

ഇന്‍ഫോസിസ് ഓഹരിയില്‍ നിന്നു മാത്രമുള്ള അക്ഷത മൂര്‍ത്തിയുടെ ആകെ ആസ്തി 70.12 കോടി രൂപ മൂല്യമുണ്ട്. 2023 ഒക്ടോബര്‍ 12-നാണ് ഇന്‍ഫോസിസിന്റെ സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ