ബിഎസ്എൻഎല്ലിന് ജിയോ വക '91' ന്റെ പണി!

ബിഎസ്എൻഎൽ, എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾക്ക് എതിരാളിയായി ഒരു പുതിയ റീചാർജ് പ്ലാൻ പുറത്തിറക്കി ജിയോ. വെറും 91 രൂപ നിരക്കിൽ കിടിലൻ അനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് വരുന്നത്.

28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് റീച്ചാർജിൽ ജിയോ നൽകുന്നത്. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏർപ്പെടുത്തിയിട്ടുമുണ്ട്. ഡാറ്റ പരിധി കഴിഞ്ഞാൽ 200 എംബി അധിക ഡാറ്റ ലഭിക്കുകയും ചെയ്യും. 50 സൗജന്യ എസ്എംഎസും ജിയോയുടെ ഈ റീച്ചാർജിൽ ലഭിക്കും.

പ്ലാനിലെ സബ്‌സ്‌ക്രൈബർമാർക്ക് ജിയോ ടിവി , ജിയോ സിനിമ, ജിയോ ക്ലോഡ് എന്നിവയുൾപ്പെടെയുള്ള ജിയോ ഉള്ളടക്ക സേവനങ്ങളിലേക്ക് കോംപ്ലിമെൻ്ററി ആക്‌സസ് ലഭിക്കുകയും ചെയ്യും. അതേസമയം, അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു റീച്ചാർജ് പ്ലാനാണ് ഇത്. മൈജിയോ, ജിയോ.കോം എന്നിവയോ ജിയോ ഔട്ട്‌ലറ്റുകൾ വഴിയോ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാനാകും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ