ഹിന്ദി സിനിമകള്‍ ചതിച്ചു; നഷ്ടം പിടിച്ചുനിര്‍ത്താനാവുന്നില്ല; ആറുമാസത്തിനുള്ളില്‍ 50 തിയേറ്ററുകള്‍ പൂട്ടും; 175 പുതുസ്‌ക്രീനുകള്‍ തുറക്കും; രക്ഷപെടാന്‍ ദ്വിമുഖതന്ത്രം പയറ്റി പി.വി.ആര്‍ ഐനോക്‌സ്

രാജ്യത്ത് ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ ശൃഖലയായ പ്രിയ വില്ലേജ് റോഡ് ഷോയും (പിവിആര്‍) ഐനോക്‌സും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിവിആര്‍ ഐനോക്സിന് 333.37 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷ നഷ്ടം 107.41 കോടി രൂപ ആയിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി നഷ്ടം ഉണ്ടായതോടെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് കമ്പനി. അടുത്ത ആറ് മാസത്തിനുള്ളില്‍ 50 സ്‌ക്രീനുകള്‍ അടച്ചുപൂട്ടാന്‍ കമ്പനി ഉദേശിക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളാകും ആദ്യഘട്ടത്തില്‍ അടച്ചു പൂട്ടുക. നഷ്ടത്തിലായ തീയറ്ററുകള്‍ അടച്ചുപൂട്ടി ലാഭത്തിലായ നിര്‍മിക്കുക എന്ന തന്ത്രമാണ് പിവിആര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 150-175 സ്‌ക്രീനുകള്‍ കൂടി തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇവയുടെ നിര്‍മാണം അതിവേഗം പുരോഗണിക്കുകയാണെന്ന് പിവിആര്‍ അധികൃതര്‍ വ്യക്തമാക്കി.

പിവിആര്‍ ഐനോക്‌സ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ സമയം 536.17 കോടി രൂപ ആയിരുന്നത് 113 ശതമാനം വര്‍ധിച്ച് 1143.17 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദി സിനിമകളുടെ മോശം പ്രകടനവും റിലീസുകളുടെ എണ്ണത്തിലുണ്ടായ കുറവും ആണ് നഷ്ടത്തിന് പ്രധാന കാരണം. തിയറ്ററുകളുടെ എക്‌സിബിഷന്‍ ബിസിനസ് ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രാദേശിക സിനിമകളുടെ മികച്ച പ്രകടനവും, ടിക്കറ്റ് നിരക്കുകളിലുണ്ടായ വര്‍ദ്ധനവും, പ്രേക്ഷകര്‍ ഭക്ഷണ-പാനീയങ്ങള്‍ വാങ്ങുന്നതിലുണ്ടായ ഗണ്യമായ വര്‍ധനവുമൊക്കെയാണ് അതിന് കാരണം.

ഐനോക്‌സ് പിവിആറുമായി ലയിക്കാനുള്ള സമീപകാലത്തെ തീരുമാനം കമ്പനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെയും ഒരു പ്രധാന നാഴികക്കല്ലായി മാറും. ലയനനടപടികള്‍ സുഗമമായി പുരോഗമിക്കുകയാണെന്നും അടുത്ത 12-24 മാസത്തിനുള്ളില്‍ 225 കോടി രൂപയുടെ സംയുക്തപ്രവര്‍ത്തനം കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് പിവിആര്‍ ഐനോക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബിജിലി പറഞ്ഞു.

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ