ലുലുവിന് കനത്ത വെല്ലുവിളി; കൊച്ചിയില്‍ കുത്തക സ്ഥാപിക്കാന്‍ ഫോറം; ആരംഭിക്കുന്നത് രണ്ടു മാളുകള്‍; പിവിആര്‍ തിയേറ്ററടക്കം 200 ബ്രാന്‍ഡുകള്‍

ലുലു മാളിന് വെല്ലുവിളി ഉയര്‍ത്തി കൊച്ചിയില്‍ പുതിയ ഷോപ്പിങ്ങ് മാളൊരുക്കി ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള ഫോറം മാളാണ് മരടില്‍ തുറക്കുന്നത്. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കുമിത്. 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലെ കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം, വൈറ്റില – അരൂര്‍ ബൈപാസ്, എന്‍എച്ച് 47 ന് സമീപമാണ് പുതിയ ഫോറം മാള്‍ പണികഴിഞ്ഞിട്ടുള്ളത്. 2023 മാര്‍ച്ച് മാസത്തോടെ മാള്‍ ജനങ്ങള്‍ക്കായി തുറന്ന് നല്‍കും.

മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പിവിആര്‍ തിയറ്ററുകള്‍, എച്ച് ആന്‍ഡ് എം, ലൈഫ്‌സ്‌റ്റെയില്‍, തുടങ്ങി 200 പ്രമുഖ ബ്രാന്‍ഡുകളും മാളില്‍ പ്രവര്‍ത്തിക്കും. ആലപ്പുഴ, തൂപ്പൂണിത്തുറ, വൈക്കം, കോട്ടയം ഭാഗത്തു നിന്നുള്ളവര്‍ക്ക് ഫോറം മാളിലേക്ക് എളുപ്പത്തിലെത്താം. കൊച്ചിയിലെ മാളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി എറണാകുളം നഗരത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള ട്രാഫിക് ബ്ലോക്കാണ്. ഇതു ഒഴിവാക്കാനാണ് മാള്‍ മരടില്‍ നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബില്‍ഡര്‍ കമ്പനിയായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭാഗമാണ് 2004 മുതല്‍ ഫോറം. ഫോറം നെക്സ്റ്റിനു കീഴില്‍ പുതു തലമുറ മാളുകളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമെ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും പുതിയ മാളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഫോറം.

കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ മറ്റൊരു ഫോറം മാള്‍ നിര്‍മ്മിക്കാാനും പ്രെസ്റ്റീജ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബില്‍ഡര്‍ കമ്പനിയാണ് പ്രസ്റ്റീജ് ഗ്രൂപ്പ്. 1986ല്‍ റസാഖ് സത്താറാണ് കമ്പനി ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ മുതല്‍ റീട്ടെയില്‍, വാണിജ്യം, വിനോദം വരെയുള്ള മേഖലകളില്‍ വരുന്ന വിവിധ നിര്‍മ്മാണ പദ്ധതികള്‍ കമ്പനി ഏറ്റെടുക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ