ഐ.പി.ഒകള്‍ക്കു പിന്നാലെയാണോ? അറിഞ്ഞു നിക്ഷേപിച്ചാല്‍ മികച്ച നേട്ടം കൈവരിക്കാം

ഐ.പി.ഒ ചൂടിലാണ് ഇന്ത്യന്‍ ഓഹരി വിപണി. കോവിഡിനുശേഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കു കരുത്തുപകര്‍ന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഐ.പി.ഒകള്‍. പേടിഎം, ഓയോ, പെപ്പര്‍ഫ്രൈ, സൊമാറ്റോ തുടങ്ങി നിരവധി കമ്പനികളാണ് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (ഐ.പി.ഒ) രംഗത്തുവന്നിരിക്കുന്നത്. നിക്ഷേപകര്‍ക്കിടയിലും ഇത് തരംഗമായി മാറിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വകാര്യ മേഖലയില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പലര്‍ക്കും ഇത് വഴിയൊരുക്കുന്നുണ്ട്.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളും വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചതുമെല്ലാം ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടിലുമെല്ലാം നിക്ഷേപിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കി. മുമ്പ് യാത്രയ്ക്കും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും സിനിമയ്ക്കുമൊക്കെ പണം ചെലവഴിച്ചിരുന്നത് ഇത്തരം നിക്ഷേപങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി.

ഡയറക്ട് മ്യൂച്വല്‍ ഫണ്ടും ഓഹരിവിപണിയും ഐ.പി.ഒകളും എന്‍.പി.എസും ഡിജിറ്റല്‍ ഗോള്‍ഡും ഇ.ടി.എഫും അടക്കമുള്ള ഉല്പന്നങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഒരാള്‍ക്ക് എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ കഴിയും. മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ തന്നെ ധാരാളം ആളുകള്‍ക്ക് താല്‍പര്യമുള്ള ഒന്നായി ഐ.പി.ഒകളും എക്സ്ചേഞ്ച് ട്രെയ്ഡ് ഫണ്ടുകളും (ഇ.ടി.എസ്) മാറി.

എന്താണ് ഐ.പി.ഒകള്‍?

ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് എന്നാണ് ഐ.പി.ഒയുടെ പൂര്‍ണരൂപം. നിലവില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി പൊതുജനങ്ങള്‍ക്ക് ആദ്യമായി ഓഹരികള്‍ എത്തിക്കുന്ന പ്രക്രിയയാണ് ഐ.പി.ഒ. ഐ.പി.ഒകളിലൂടെ കമ്പനികള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും മൂലധനം കണ്ടെത്താന്‍ കഴിയും. ഒരു കമ്പനിയെ സംബന്ധിച്ച് അതിന്റെ വളര്‍ച്ചയ്ക്കും വിപുലീകരിക്കാനും ഐ.പി.ഒകള്‍ സഹായിക്കും.

ഐ.പി.ഒകളില്‍ നിക്ഷേപിക്കുമ്പോള്‍ മനസിലുണ്ടാവേണ്ട കാര്യങ്ങള്‍:

കമ്പനിയുടെ ബിസിനസ് അറിയുക: ഏത് തരത്തിലുള്ള ബിസിനസിലാണ് താന്‍ നിക്ഷേപിക്കാന്‍ പോകുന്ന കമ്പനി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഉപഭോക്താവ് അറിഞ്ഞിരിക്കണം. ഏത് രീതിയിലാണ് കമ്പനി വരുമാനം ഉണ്ടാക്കുന്നതെന്നും വ്യക്തമായിരിക്കണം. ഐ.പി.ഒയില്‍ നിക്ഷേപം നടത്തുംമുമ്പ് ഇതേ രംഗത്തുള്ള മറ്റു കമ്പനികളുമായി താരതമ്യം ചെയ്യണം. ഭാവിയില്‍ ഗണ്യമായ വളര്‍ച്ചാ സാധ്യതയുള്ള കമ്പനിയിലോ ബിസിനസുകളിലോ നിക്ഷേപിക്കുന്നതാണ് ലാഭകരം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതിലേക്ക് നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്.

നിലവില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കമ്പനിയുടെ മൂല്യം കണക്കാക്കുകയെന്നത് നിക്ഷേപിക്കുന്നയാളെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. എങ്കിലും നിക്ഷേപകന്‍ അടിസ്ഥാനപരമായ കണക്കുകൂട്ടല്‍ നടത്തണം. കമ്പനിയുടെ സാമ്പത്തിക സുസ്ഥിരത, ലിക്വിഡിറ്റി സാഹചര്യം എന്നിവ പരിശോധിക്കണം. കമ്പനിയുടെ മാര്‍ക്കറ്റ് സൈസ്, മാര്‍ക്കറ്റ് ഷെയര്‍ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയും കണക്കുകൂട്ടണം.

റിസ്‌ക് ഘടകങ്ങള്‍ തിരിച്ചറിയുക: കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളും പ്രവര്‍ത്തനങ്ങളും നോക്കിയാല്‍ റിസ്‌ക് വിലയിരുത്താന്‍ കഴിഞ്ഞെന്നുവരില്ല. ഇതിനായി കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് ശ്രദ്ധാപൂര്‍വ്വം വായിച്ചുമനസിലാക്കണം. ഹ്രസ്വവും ദീര്‍ഘവുമായ കാലയളവില്‍ കമ്പനിയെ ബാധിച്ചേക്കാവുന്ന എല്ലാ റിസ്‌ക് ഘടകങ്ങളും ഡി.എച്ച്.ആര്‍.പിയില്‍ ചര്‍ച്ച ചെയ്യും.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി