പ്രധാനമന്ത്രി കിസാന്‍ യോജന: ഇതുവരെ കെ.വൈ.സി പുതുക്കിയില്ലേ? 2000 രൂപയുടെ ഗഡു ലഭിക്കാന്‍ കെ.വൈ.സി പുതുക്കേണ്ടത് ഇങ്ങനെ

ഇന്ത്യയിലെ ഭൂവുടമകളായ കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2018ല്‍ നരേന്ദ്രമോദി സര്‍ക്കാറാണ് ഈ പദ്ധതി ആരംഭിച്ചത്. നേരത്തെ രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കായിരുന്നു ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പി.എം കിസാന്‍ യോജന ഭൂവുടമകളായ എല്ലാ കുടുംബങ്ങള്‍ക്കുമായി വിപുലപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയ്ക്കു കീഴില്‍ ഭൂവുടമകളായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും വര്‍ഷം ആറായിരം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. ഓരോ നാലുമാസം കൂടുന്തോറും 2000 രൂപ എന്ന നിലയിലാണ് പണം വിതരണം ചെയ്യുന്നത്. കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

പദ്ധതിയുടെ പത്താം ഗഡു 2022 ജനുവരി ഒന്നിന് സര്‍ക്കാര്‍ റിലീസ് ചെയ്തിരുന്നു. പതിനൊന്നാമത്തെ ഗഡു റിലീസ് ചെയ്യുന്ന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഗഡു ലഭിക്കണമെങ്കില്‍ യോഗ്യരായ കര്‍ഷകര്‍ കെ.വൈ.സി പുതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കെ.വൈ.സി പുതുക്കാന്‍ ചെയ്യേണ്ടത്:

www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ വലതുവശത്ത് കെ.വൈ.സി എന്ന ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പറും Captcha കോഡ് എന്റര്‍ ചെയ്ത് സര്‍ച്ച് ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്തശേഷം ‘Get OTP’ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ വന്ന ഒ.ടി.പി എന്റര്‍ ചെയ്യുക.

പി.എം കിസാന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്:

www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചശേഷം ഹോം പേജിലെ ‘Farmers Corner’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ശേഷം ‘New farmer registration’ ലേക്ക് പോയാല്‍ ഒരു രജിസ്ട്രേഷന്‍ ഫോം ഓപ്പണ്‍ ചെയ്യും. അത് പൂരിപ്പിച്ചശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നവരുടെ ലിസ്റ്റ് പരിശോധിക്കാം:

പി.എം കിസാന്‍ പോര്‍ട്ടലില്‍ ‘Farmer’s Corner’ ല്‍ ‘Beneficiary List’ ബട്ടന്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനം, ജില്ല, സബ് ജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ പൂരിപ്പിച്ചശേഷം ‘Get Report’ ക്ലിക്ക് ചെയ്യുക.

പദ്ധതിയ്ക്കു കീഴില്‍ ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും?

കൃഷിഭൂമി പേരിലുള്ള എല്ലാ കര്‍ഷകരുടെ കുടുംബവും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് യോഗ്യരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് നല്‍കിയ ധനസഹായം തിരിച്ചെടുക്കുകയും പിഴയടക്കമുള്ള നിയമനടപടികളിലേക്ക് പോകുകയും ചെയ്യും.

കാര്‍ഷിക ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതില്‍ മറ്റ് ജോലികള്‍ ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തമായി വസ്തുവില്ലാതെ മറ്റുള്ളവരുടെ വയലുകളില്‍ കൃഷി ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ അത്തരം കര്‍ഷകര്‍ക്ക് ഈ പദ്ധതി ആനുകൂല്യം ലഭിക്കില്ല.

കര്‍ഷകന്‍ കൃഷി ചെയ്യുന്ന ഭൂമി അയാളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അയാള്‍ സര്‍ക്കാര്‍ ജീവനക്കാരനോ, ഡോക്ടറോ, എഞ്ചിനിയറോ, അഭിഭാഷകനോ, വിരമിച്ചവരോ, മുന്‍ എം.പി, എം.എല്‍.എ, മന്ത്രിയോ ആണെങ്കിലും ആനുകൂല്യം ലഭിക്കില്ല.

Latest Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം

ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു