ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ബാലന്‍സ് ഇനി മുതല്‍ ഓണ്‍ലൈനായി പിന്‍വലിക്കാം, പക്ഷേ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഇനി മുതല്‍ പി.എഫ് അക്കൗണ്ടിലെ ബാലന്‍സ് ഓണ്‍ലൈനായി പിന്‍വലിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) ഏകീകൃത പോര്‍ട്ടലായ മെമ്പര്‍ ഇ-സേവ വഴിയാണ് ഇത് സാധ്യമാകുക. ഇതുവഴി പി.എഫ് പിന്‍വലിക്കല്‍ സൗകര്യപ്രദമാകുമെങ്കിലും തടസങ്ങളില്ലാതെ ഈ സേവനം ലഭിക്കണമെങ്കില്‍ അംഗങ്ങള്‍ മുന്‍കൂറായി ചില കാര്യങ്ങള്‍ ചെയ്തിരിക്കണം.

പി.എഫ് പിന്‍വിക്കുന്ന കാര്യം ആലോചിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

1. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ അഥവാ യു.എ.എന്‍ ആക്ടിവേറ്റ് ചെയ്യുക:

ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് യു.എ.എന്‍. ഒരു മെമ്പറുടെ എല്ലാ പി.എഫ്. അക്കൗണ്ടുകളും ഇതുമായി ലിങ്ക് ചെയ്തിരിക്കും. യു.എ.എന്‍ ഇല്ലാതെ പി.എഫ് ഓണ്‍ലൈനായി പിന്‍വലിക്കാന്‍ കഴിയില്ല. മെമ്പര്‍ ഇ-സേവ പോര്‍ട്ടല്‍ വഴി ആധാര്‍ ഉപയോഗിച്ച് ഒ.ടി.പി അടിസ്ഥാനമാക്കി യു.എ.എന്‍ നിങ്ങള്‍ക്ക് സ്വയം ജനറേറ്റ് ചെയ്യാം.

യു.എ.എന്‍ ജനറേറ്റ് കഴിഞ്ഞാലുടന്‍ മെമ്പര്‍ ഇ സേവ പോര്‍ട്ടലിലൂടെയോ യുഎംഎഎന്‍ജി ആപ്പ് വഴിയോ യു.എ.എന്‍ ആക്ടിവേറ്റ് ചെയ്യണം.

ആധാര്‍ യു.എ.എന്നുമായി ലിങ്ക് ചെയ്യുക:

എംപ്ലോയര്‍ക്ക് പ്രതിമാസ വിഹിതം അടയ്ക്കാന്‍ യു.എ.എന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. മെമ്പര്‍ ഇ സേവ പോര്‍ട്ടലിലൂടെയോ യുഎംഎഎന്‍ജി ആപ്പ് വഴിയോ ആധാര്‍ യു.എ.എന്നുമായി ലിങ്ക് ചെയ്യാം.

കെ.വൈ.സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക:

ഒറ്റത്തവണത്തെ നടപടിക്രമമാണ് കെ.വൈ.സി. ഓണ്‍ലൈനായി ക്ലെയിം സമര്‍പ്പിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഫണ്ട് പിന്‍വലിക്കുന്ന സമയത്ത് സര്‍വ്വീസ് അഞ്ചുവര്‍ഷത്തില്‍ താഴെയാണ് എങ്കില്‍ പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്. പിന്‍വലിക്കുന്ന തുക ക്രഡിറ്റ് ചെയ്യണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. അതിനു പുറമേ എംപ്ലോയര്‍ കെ.വി.സി വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്രൂവ് ചെയ്യണം. അതിനുശേഷം ഇ.പി.എഫ്.ഒ കെ.വൈ.സി സ്റ്റാറ്റസ് വെരിഫൈഡ് ആയി അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഇ നോമിനേഷന്‍ പൂര്‍ത്തിയാക്കുക

എല്ലാ ഇ.പി.എഫ് അംഗങ്ങളും ഒരു നോമിനിയെ രജിസ്റ്റര്‍ ചെയ്യണമെന്ന കാമ്പെയ്ന്‍ ഇ.പി.എഫ് തുടങ്ങിയിട്ടുണ്ട്. ഇതിനായി നോമിനിയുടെ പേര്, ജനനതിയ്യതി, ലിംഗം, നോമിനിയുമായുള്ള ബന്ധം, വിലാസം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ആധാര്‍, രക്ഷകര്‍ത്താവ് (നോമിനി പ്രായപൂര്‍ത്തിയാവാത്തയാളാണെങ്കില്‍), ഫോട്ടോഗ്രാഫ് എന്നിവ മെമ്പര്‍ നല്‍കിയിരിക്കണം. പി.എഫ് പിന്‍വലിക്കുന്നതിനു മുമ്പ് ഇ. നോമിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചികിത്സാ ക്ലെയിമുകള്‍ക്കും കോവിഡ് 19 അഡ്വാന്‍സിനും ഒഴികെ ഇത് നിര്‍ബന്ധമാണ്. രേഖകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല.

അംഗത്തിന് മുമ്പത്തെ തൊഴില്‍ദാതാവിനു കീഴില്‍ ഒരു പി.എഫ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ അവശേഷിക്കുന്ന തുക പുതിയ പി.എഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെങ്കില്‍ പി.എഫ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കുന്നതിനു മുമ്പു തന്നെ അത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

കെ.വൈ.സി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയും യു.എ.എന്‍ ലിങ്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ അംഗത്തിന്റെ പഴയ പി.എഫ് തുക സ്വയമേവ പുതിയ അക്കൗണ്ടിലേക്ക് മാറും. എന്നാല്‍ യു.എ.എന്‍ വരുന്നതിന് മുമ്പാണ് തൊഴിലാളി പി.എഫ് അക്കൗണ്ട് എടുത്തതെങ്കില്‍ പുതിയ അക്കൗണ്ടിലേക്ക് തുക പ്രത്യേകമായി ട്രാന്‍സ്ഫര്‍ ചെയ്യണം.

മുകളില്‍ പറഞ്ഞ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാല്‍ ഒരു ഇ.പി.എഫ്.ഒ അംഗത്തിന് പി.എഫ് ബാലന്‍സ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു