ഇനി സൊമാറ്റോ ഇല്ല, പകരം എറ്റേണല്‍ ലിമിറ്റഡ്; പുത്തന്‍ പരിഷ്‌കാരവുമായി സൊമാറ്റോ

പുത്തന്‍ പരിഷ്‌കാരവുമായി ഫുഡ് ഡെലിവെറി കമ്പനി സൊമാറ്റോ. കമ്പനിയുടെ പേര് ഔദ്യോഗികമായി മാറ്റിക്കൊണ്ടാണ് പുത്തന്‍ പരിഷ്‌കാരം. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതില്‍ നിന്ന് ‘എറ്റേണല്‍ ലിമിറ്റഡ്’ ആയി മാറ്റാന്‍ അംഗീകാരം നല്‍കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ്. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സൊമാറ്റോ സിസിഇഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലാണ് പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും. എന്നാല്‍ സ്റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറും. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലില്‍ ഉള്‍പ്പെടും.

ഡിസംബര്‍ 23 ന് സൊമാറ്റോ ബിഎസ്ഇ സെന്‍സെക്‌സില്‍ ഇടംപിടിച്ചിരുന്നു. സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയാണ് സൊമാറ്റോ. ഓഹരി ഉടമകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് സൊമാറ്റോ ഡോട്ട് കോമില്‍ നിന്ന് എറ്റേണല്‍ ഡോട്ട് കോമിലേക്ക് മാറും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ