നിപ്മറില്‍ ഓട്ടിസം ബോധവത്കരണ പരിപാടി 'സ്പെക്ട്രം 2021' ഏപ്രില്‍ 10, 11 തീയതികളില്‍

ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തിയതികളില്‍ ഓട്ടിസം ബോധവത്കരണ പരിപാടി “സ്പെക്ട്രം 2021” സംഘടിപ്പിക്കുന്നു. വെബ്ബിനാറുകള്‍, പ്രദര്‍ശനബോധന പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക.

10-ാം തീയതി രാവിലെ 10 മണിക്ക് നിപ്മര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഭിന്നശേഷിയും ചലന വൈകല്യവുമുള്ളവരുടെ ചികിത്സയ്ക്കായി നിപ്മറില്‍ ഒരുക്കിയിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നേരിട്ട് കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് ഈ പ്രദര്‍ശന പരിപാടിയെന്ന് നിപ്മര്‍ അധികൃതര്‍ അറിയിച്ചു.

11-ാം തീയതി വൈകീട്ട് 3-ന് നടക്കുന്ന സമാപന ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ് മുഖ്യാതിഥിയായിരിക്കും. പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി 7510870111, 9288008988 എന്നീ നമ്പറുകളില്‍ രാവിലെ 9-നും വൈകിട്ട് 4-നും ഇടയില്‍ ബന്ധപ്പെടേണ്ടതാണ്.

Latest Stories

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം