തമന്നയുടെ വരവില്‍ കര്‍ണാടക സോപ്സിന്റെ കഥമാറി; വിപണിയെ ഞെട്ടിച്ച് മൈസൂര്‍ സോപ്പിന്റെ വില്‍പ്പന; 108 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി; ലക്ഷ്യമിട്ടതിനേക്കള്‍ 35 കോടി അധിക വിറ്റുവരവ്

തെലുഗുനടി തമന്ന ഭാട്ടിയയുടെ വരവ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിനെ രക്ഷിച്ചു. സോപ്പ് ഉത്പാദകരായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ബ്രാന്‍ഡ് അംബാസഡറായി നടിയെ നിയമിച്ചതിനു പിന്നാലെ 108 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരമാണ് ലഭിച്ചത്.

മേയില്‍ കമ്പനിയുടെ വിറ്റുവരവ് 186 കോടി രൂപയാമെന്ന് കെഎസ്ഡിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 151.5 കോടി രൂപയാണ് കമ്പനി മേയില്‍ ലക്ഷ്യമിട്ടത്. 35 കോടി രൂപയുടെ അധിക ബിസിനസ് നേടാനായി.

മൈസൂര്‍ സാന്‍ഡല്‍ സോപ്പ്, ഷവര്‍ ജെല്‍സ്, ചന്ദനത്തിരികള്‍ 45 ഉത്പന്നങ്ങള്‍ കെഎസ്ഡിഎലിനുണ്ട്. ഇവയ്ക്ക് കര്‍ണാടകത്തിനു പുറത്തുള്ള വിപണി പിടിക്കാന്‍ ലക്ഷ്യമിട്ടാണ് 6.2 കോടി രൂപ പ്രതിഫലത്തിന് നടി തമന്ന ഭാട്ടിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയത്. 22-നായിരുന്നു നിയമനം. കന്നഡ അനുകൂല സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണ് വിവാദമായത്. കന്നഡ നടികളെ തഴഞ്ഞാണ് തെലുഗു നടിക്ക് അവസരം നല്‍കിയതെന്നു പറഞ്ഞ് പ്രതിഷേധങ്ങളുയര്‍ന്നു. പക്ഷേ, തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

രണ്ടുവര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 2028 ഓടെ വാര്‍ഷിക വരുമാനം 5000 കോടി രൂപയിലെത്തിക്കുന്ന എന്നതാണ് കെ.എസ്.ഡി.എല്ലിന്റെ ലക്ഷ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം.എസ്. ധോണിയായിരുന്നു നേരത്തേ മൈസൂര്‍ സാന്‍ഡലിന്റെ അംബാസഡറായിരുന്നത്. 2006ലാണ് ധോണിയുമായി കരാറിലെത്തിയത്. എന്നാല്‍ സോപ്പിന്റെ പ്രമോഷനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ധോണിക്ക് സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം കരാര്‍ റദ്ദാക്കി.

ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഡ്‌ഗെ, കിയാര അദ്വാനി എന്നീ നടിമാരെയും ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും തമന്നക്കാണ് നറുക്ക് വീണത്. 1916ലാണ് മൈസൂര്‍ സാന്‍ഡല്‍ നിര്‍മാണം തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനി പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ