മുകേഷ് അംബാനിയുടെ റിലയന്‍സ് മെഗാ ലക്ഷ്വറി മാള്‍ ഉടന്‍ തുറക്കും, വരുന്നത് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രം

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ വേള്‍ഡ് പ്‌ളാസയുടെ കീഴിലുള്ള ആദ്യ ലക്ഷ്വറി മാള്‍ മുംബൈയില്‍ ഉടന്‍ തുറക്കും. അമ്പരപ്പിക്കുന്ന അത്യാഡംബര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഈ മാള്‍.100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ മാള്‍ നിര്‍മിക്കുന്നതെന്നാണ് സൂചന

മാള്‍ ബിസിനസിലൂടെ റീട്ടെയ്ല്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെയാണ് റിലയന്‍സ് ഒരുങ്ങുന്നത്. രാജ്യാന്തര ബ്രാന്‍ഡുകളുടെ എക്സ്‌ക്ലൂസീവ് ഷോപ്പിങ് കോംപ്ലകസായിരിക്കും ഇത്. ഇന്ത്യയില്‍ ഇതുവെ ഔട്ട് ലെറ്റുകള്‍ ഇല്ലാത്ത നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇവിടെയുണ്ടാകും. പ്രത്യേകിച്ച് ഫ്രഞ്ച് യൂറോപ്യന്‍ ബ്രാന്‍ഡുകള്‍.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തില്‍ ആണ് ജിയോ വേള്‍ഡ് പ്ലാസ. ഇവിടെ തന്നെയായിരിക്കും മാള്‍ എന്നാണ് റിലയന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.നവംബറിലോ ഡിസംബറിലോ മാള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. ഗൂച്ചി, കാര്‍ട്ടിയര്‍, ലൂയി വുറ്റണ്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഷോറുമകള്‍ തുറക്കാന്‍ റിലയന്‍സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രതിമാസം ഏകദേശം 40 ലക്ഷം രൂപയാണ് വാടകയായി ഈടാക്കുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം