ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും

ക്ലൗഡ്, AI ഇൻഫ്രാസ്ട്രക്ചറുകൾക്കായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബംഗളൂരുവിൽ നടന്ന കമ്പനിയുടെ AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) പരിപാടിയിൽ സംസാരിച്ച നദെല്ല, ഈ നിക്ഷേപങ്ങൾ ഇന്ത്യയെ AI-ഫസ്റ്റ് ആക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതായും രാജ്യത്തുടനീളമുള്ള ആളുകൾക്കും സ്ഥാപനങ്ങൾക്കും വിശാലമായ പ്രയോജനം ഉറപ്പാക്കാൻ സഹായിക്കുമെന്നും പറഞ്ഞു.

2030-ഓടെ കമ്പനി 10 ദശലക്ഷം ആളുകൾക്ക് AI നൈപുണ്യത്തിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പരിശീലനം അതിൻ്റെ ADVANTA(I)GE ഇന്ത്യ പ്രോഗ്രാമിൻ്റെ രണ്ടാം പതിപ്പിൻ്റെ ഭാഗമാണ്. 2025-ഓടെ രണ്ട് ദശലക്ഷം ആളുകളെ AI നൈപുണ്യത്തിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കഴിഞ്ഞ വർഷം ADVANTA(I)GE ഇന്ത്യ സംരംഭം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 2.4 ദശലക്ഷം വ്യക്തികൾ പരിശീലനം നേടിയതോടെ ഈ ലക്ഷ്യം പൂർത്തീകരിച്ചു. പങ്കെടുത്തവരിൽ 65% സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഡാറ്റാസെൻ്റർ കാമ്പസുകളിലുടനീളം മൈക്രോസോഫ്റ്റ് അതിൻ്റെ ക്ലൗഡ്, AI ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. നിൽവിൽ ആഭ്യന്തര വിപണിയിൽ മൂന്ന് ഡാറ്റാസെൻ്റർ മേഖലകളുണ്ട്, നാലാമത്തേത് 2026-ൽ സജീവമാകും. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന AI സ്റ്റാർട്ടപ്പുകളുടെയും ഗവേഷണ സമൂഹത്തിൻ്റെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സ്കെയിലബിൾ AI കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് രാജ്യത്തെ നിക്ഷേപം ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. GitHub പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സംസാരിക്കുമ്പോൾ, 2028-ഓടെ GitHub-ൽ ഏറ്റവും വലിയ ഡെവലപ്പർ കമ്മ്യൂണിറ്റി ഇന്ത്യയിലായിരിക്കുമെന്ന് സിഇഒ പറഞ്ഞു.

Latest Stories

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു

സിഎസ്കെ വിടുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി അശ്വിൻ, സഞ്ജു ചെന്നൈയിലേക്ക്?