ഓണ്‍ലൈന്‍ പഠനത്തിന് 2 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് എംഐ ഇന്ത്യ

  • ഇന്ത്യയിലുടനീളം മഹാമാരിയാല്‍ ബാധിക്കപ്പെട്ടവര്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ടീച്ച് ഫോര്‍ ഇന്ത്യ ലഭ്യമാക്കും
  • എംഐ ഇന്ത്യയുടെ (Mi India) എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ നെറ്റ്വര്‍ക്ക് ഒത്തുച്ചേര്‍ന്നാണ് 2500+ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നത്

എംഐ ഇന്ത്യയും അവരുടെ വിതരണക്കാരുടെ നെറ്റ്‌വര്‍ക്കും റീട്ടെയില്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് 2 കോടി രൂപ മൂല്യം വരുന്ന 2500+ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ 2500+ റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിന് തിരികെ നല്‍കാനായി എംഐ റീട്ടെയില്‍, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍മാര്‍ മുമ്പ് നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതും. കഴിഞ്ഞയിടയ്ക്കാണ് എംഐയുടെ പാര്‍ട്ണര്‍മാര്‍ കോവിഡ് ലോക്ക്‌ഡൌണിനാല്‍ ബാധിക്കപ്പെട്ട 2 ലക്ഷത്തോളം കുടുംബങ്ങളെ സഹായിച്ചത്. ആംഫന്‍ ചുഴലിക്കാറ്റിനാല്‍ ബാധിക്കപ്പെട്ട 10000 കുടുംബങ്ങളെയും ഇവര്‍ പിന്തുണച്ചിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനും വിദ്യാഭ്യാസത്തിനും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാനാകും എന്ന് ഉറപ്പാക്കാന്‍ എംഐ ഇന്ത്യ ടീച്ച് ഫോര്‍ ഇന്ത്യയുമായി കൈകോര്‍ത്തിട്ടുണ്ട്. ലോക്ക്‌ഡൌണിനാല്‍ സ്‌കൂളുകള്‍ ഓണ്‍ലൈനാകുന്ന ഇക്കാലത്ത് ആയിരക്കണക്കിന് കുട്ടികളാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ മാറി നില്‍ക്കുന്നത്. ഈ ഉദ്യമത്തിലൂടെ ലഭിക്കുന്ന എംഐ സ്മാര്‍ട്ട്‌ഫോണുകളിലൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകുമെന്നും വിദ്യാഭ്യാസ തുടര്‍ച്ചയുണ്ടെന്നും ഉറപ്പാക്കാനാകും.

“എംഐ ഇന്ത്യയില്‍ ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നത് ഓരോ ഇന്ത്യക്കാര്‍ക്കും സാങ്കേതികവിദ്യ എത്തിപ്പിടിക്കാവുന്ന തരത്തിലാക്കുക എന്നതിലാണ്. ഈ പദ്ധതിക്ക് കീഴില്‍ 2500+ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാമെന്ന് ഏറ്റ് എംഐ ഇന്ത്യയ്‌ക്കൊപ്പം നിന്ന ഞങ്ങളുടെ റീട്ടെയില്‍ പാര്‍ട്ണര്‍മാരോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്. ഞങ്ങള്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നൊരു മേഖല വിദ്യാര്‍ത്ഥികളുടെ പഠനമായിരിക്കും” – എംഐ ഇന്ത്യ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുരളീകൃഷ്ണന്‍ ബി. പറഞ്ഞു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു