പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

അനുയോജ്യമായ ജീവിത പങ്കാളിയെ മാത്രമല്ല, ഇനി മുതല്‍ മാട്രിമോണിയിലൂടെ വിവാഹത്തിനുള്ള പണവും കണ്ടെത്താം. വിവാഹ ആവശ്യത്തിന് പണം കണ്ടെത്താന്‍ പുതിയ ആപ്പുമായാണ് മാട്രിമോണിഡോട്ട്‌കോം രംഗത്തെത്തിയിരിക്കുന്നത്. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെ വിവാഹത്തിന് ആവശ്യമായ പണം വായ്പയായി ലഭിക്കുമെന്ന് മാട്രിമോണിഡോട്ട്‌കോം വ്യക്തമാക്കുന്നു.

വിവാഹ ആവശ്യങ്ങള്‍ക്കുള്ള പണം വായ്പയായി നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും വിവാഹ ആവശ്യങ്ങള്‍ക്ക് മാത്രം പണം നല്‍കുന്ന ഒരു ലോണ്‍ ആപ്പ് ഇതാദ്യമാണ്. ഇത്തരത്തില്‍ ലോണ്‍ നേടുന്നതിന് സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെ എല്ലാവിധ രേഖകളും കൃത്യമായിരുന്നാല്‍ മാത്രം മതിയാകും.

ടാറ്റ ക്യാപിറ്റല്‍സ്, ഐഡിഎഫ്‌സി, എല്‍ആന്‍ഡ്ടി ഫിനാന്‍സ്, ടിവിഎസ് ക്രെഡിറ്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാട്രിമോണിഡോട്ട്‌കോം പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോണ്‍ ആപ്പിലൂടെ 50,000 രൂപ മുതല്‍ പത്ത് ലക്ഷം വരെയാണ് ലോണ്‍ ലഭിക്കുക. രാജ്യത്തെ വിവാഹ മാര്‍ക്കറ്റ് ലക്ഷ്യം വച്ചാണ് മാട്രിമോണി ഗ്രൂപ്പ് ലോണ്‍ ആപ്പുമായി എത്തിയിരിക്കുന്നത്.

സമാനതകളില്ലാത്ത വിപണിയാണ് ഇന്ത്യയില്‍ വിവാഹത്തിനുള്ളത്. നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ നീളുന്ന ഇന്ത്യയിലെ പ്രധാന വിവാഹ സീസണ്‍ ആറു ലക്ഷം കോടി രൂപയുടേതാണെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ