മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം; 5.78 ശതമാനം വര്‍ധന; മൊത്തം ആസ്തി 12,776.25 കോടിയില്‍; ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് ഒരു രൂപ

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 453.39 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ 32,426.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,407.11 കോടി രൂപയായിരുന്നു.

രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 11.04 ശതമാനം വര്‍ധിച്ച് 2,559.72 കോടി രൂപയിലെത്തി . മുന്‍ വര്‍ഷമിത് 2305.28 കോടി രൂപയായിരുന്നു. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 18.05 ശതമാനം വര്‍ധിച്ച് 24,504.30 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 20,757.88 കോടി രൂപയായിരുന്നു. കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണം 1.34 ശതമാനം വര്‍ധിച്ചു 5,357 എത്തി. മുന്‍ വര്‍ഷമിത് 5,286 ആയിരുന്നു. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24.7 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 5.16 ശതമാനം വര്‍ധനവാനുള്ളത്.

‘കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 11.04 ശതമാനം വര്‍ധിച്ചത് ശുഭ സൂചനയാണ്. നികുതി കഴിഞ്ഞുള്ള ലാഭത്തിന് (ജഅഠ) ചില പ്രതികൂല ഘടകങ്ങള്‍ ഉണ്ടായെങ്കിലും കമ്പനിയുടെ ആകെ ബിസിനസ് വളര്‍ച്ചയുടെ പാതയിലാണ്. മൊത്തം ആസ്തി മൂല്യം 18.31 ശതമാനമെന്ന, ആരോഗ്യകരമായ വളര്‍ച്ച നേടി. സ്വര്‍ണ വായ്പയുടെ മൊത്തം ആസ്തി മൂല്യം 18.05 ശതമാനത്തിലേക്ക് എത്തിക്കാനായി. ആശിര്‍വാദ് മൈക്രോഫിനാന്‍സിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ നീക്കിയതോടെ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നും വരുന്ന പാദങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

‘ഡിസംബര്‍ 31ലെ കണക്കനുസരിച്ച്, കമ്പനിയുടെ മൊത്തം ആസ്തി 12,776.25 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 29.88 ശതമാനമെന്ന, ശക്തമായ നിലയില്‍ തുടരുന്നു. ഉയര്‍ന്ന തോതിലുള്ള വായ്പ വളര്‍ച്ച, കമ്പനി തുടര്‍ച്ചയായി നടത്തുന്ന ശക്തമായ വിപണി സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കമ്പനിയുടെ വാഹന വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 5,085 കോടി രൂപയിലെത്തി. 4.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ കളക്ഷന്‍ കാര്യക്ഷമത 94 ശതമാനവും , കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 5 ശതമാനമാണ്. കമ്പനിയുടെ ഭവനവായ്പാ ബിസിനസ്സില്‍ ആസ്തി മൂല്യം 1778 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയത്.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു