അര്‍ദ്ധരാത്രി 12മണിക്ക് തുറക്കും; ലുലു മാള്‍ 41 മണിക്കൂര്‍ അടയ്ക്കില്ല; 50 ശതമാനം വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങാം; ഇരട്ടി വാങ്ങാന്‍ സുവര്‍ണ്ണാവസരം

ലുലു ഓണ്‍ സെയിലിന് മറ്റെന്നാള്‍ തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.
ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും.
ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ 41 മണിക്കൂര്‍ നീളുന്ന നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും ലുലു ഒരുക്കിയിട്ടുണ്ട്. വന്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികളുമുണ്ടാകും. ഞായര്‍ വരെയാണ് സെയില്‍.

മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം.

ഐസിഐസിഐ ലൊംബാര്‍ഡ് ‘ഷുവര്‍ട്ടി ഇന്‍ഷുറന്‍സ്’ ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് , മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതിയ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 500ല്‍ അധികം ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ