വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

കോഴിക്കോട് നിന്ന് ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കുമെന്ന് അറിയിച്ച് എയര്‍ ഏഷ്യ. ഈ മാസം മുതല്‍ യാത്രക്കാര്‍ക്ക് ഈ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനാകും.നിലവില്‍ വിസ കൂടാതെ തന്നെ മലേഷ്യയിലേക്ക് വിനോദ സഞ്ചാരം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വിമാന സര്‍വീസ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും.

മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നുവീതം സര്‍വീസ് നടത്തുക. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നല്‍കുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് -തായ്ലന്‍ഡ് സര്‍വീസും പരിഗണനയിലുണ്ടെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി.

സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം എയര്‍ ഏഷ്യയ്ക്ക് അനുവദിച്ച് കിട്ടി. ഇതു പ്രകാരം 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. ഇതിനു പുറമെ ഏജന്‍സി കമ്മീഷനുകള്‍ ഉണ്ടാകും. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം