ഒരു കോടി കപ്പ് ചായ വില്‍ക്കും; മഹാകുംഭമേളയിലൂടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നുകയറാന്‍ 'നന്ദിനി'; അമൂലിന്റെ കുത്തക തകര്‍ക്കാന്‍ നിർണായക നീക്കം; കൂടെ ഗിന്നസ് റെക്കോഡും

ഗുജറാത്തിലെ അമൂലിനെ മലര്‍ത്തിയടിക്കാനും ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടകത്തിന്റെ ‘നന്ദിനി’യും. കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്.

ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടു. കുംഭമേളവേദിയില്‍ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളില്‍ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക.

ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന നിലയില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാനാണ് ലക്ഷ്യം. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ ‘നന്ദിനി’യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പ ന്നങ്ങളും വില്‍പ്പനക്ക് വെക്കുമെന്ന് കെഎംഎഫ് അറിയിച്ചു. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നുകയറാനുള്ള നന്ദിനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കുംഭമേളയില്‍ സാന്നിധ്യമുറപ്പിച്ചത്. നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു.

അതേസമയം, ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ തുടക്കമായി. ആദ്യദിവസം സ്‌നാനത്തില്‍ പങ്കെടുത്തത് 60 ലക്ഷത്തിലധികം പേര്‍. ത്രിവേണീസംഗമത്തിലായിരുന്നു ചടങ്ങുകള്‍. 12 വര്‍ഷത്തിനുശേഷം 45 ദിവസമായി നടക്കുന്ന ചടങ്ങുകളില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 40 കോടിയിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതീയമൂല്യങ്ങളും സംസ്‌കാരവും നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് വളരെ സവിശേഷമായ ഒരു ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. മനുഷ്യരാശിയുടെ ക്ഷേമത്തോടൊപ്പം സനാതനവുമായുള്ള കൂടിക്കാഴ്ചയാണ് പ്രയാഗ് രാജ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 10,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മഹാകുംഭ് നഗറില്‍ ഏതുസമയത്തും ഒരു കോടിവരെ ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 26-ന് സമാപിക്കും.

14 (മകരസംക്രാന്തി), 29 (മൗനി അമാവാസി), ഫെബ്രുവരി മൂന്ന് (ബസന്ത് പഞ്ചമി), ഫെബ്രുവരി 12 (മാഘി പൂര്‍ണിമ), ഫെബ്രുവരി 26 (മഹാശിവരാത്രി) എന്നീ ദിനങ്ങളിലാണ് പ്രധാന സ്‌നാനങ്ങള്‍. മകരസംക്രാന്തിദിനമായ ചൊവ്വാഴ്ച മൂന്നുകോടി പേര്‍ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്