പാലക്കാട് നഗരത്തിലെ ചിക്കന്‍ പ്രേമികള്‍ക്ക് ഇനി കെ.എഫ്.‌സി ചിക്കന്‍ ആസ്വദിക്കാം; പുതിയ റെസ്റ്റോറന്റ് ആരംഭിച്ചു

കെഎഫ്‌സി ഇന്ത്യ, പാലക്കാട് അവരുടെ ആദ്യ റെസ്റ്റോറന്റ് തുറന്നു. നഗരത്തിലെ കജാസ് സ്റ്റേഡിയം ബൈപ്പാസ് റോഡിലാണ് പുതിയ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, ചിക്കന്‍ പോപ്പ്‌കോണ്‍, ചിക്കന്‍ സ്ട്രിപ്പ്‌സ്, സിന്‍ഗര്‍ ബര്‍ഗര്‍, കെഎഫ്‌സി ബക്കറ്റ് തുടങ്ങിയ പ്രിയപ്പെട്ട കെഎഫ്‌സി വിഭവങ്ങള്‍ മതിവരുവോളം ആസ്വദിക്കാം.

വ്യത്യസ്തമായ വിഭവങ്ങള്‍ മാത്രമല്ല സാനിറ്റൈസേഷന്‍, സ്‌ക്രീനിംഗ്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കോണ്‍ടാക്റ്റ്‌ലെസ് സര്‍വീസ് എന്നിങ്ങനെ 4x സുരക്ഷാ വാഗ്ദാനത്തോടെയുമാണ് ബ്രാന്‍ഡ് നഗരത്തിലേക്ക് ചുവടുവെയ്ക്കുന്നത്. മേശകള്‍, കൗണ്ടറുകള്‍, ഡോറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ ഓരോ 30 മിനിറ്റിലും സാനിറ്റൈസ് ചെയ്യുന്നു. ഓരോ ഓര്‍ഡറിന് ശേഷവും ഡെലിവറി ടീം അവരുടെ കൈ കഴുകുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നു.

ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളെയും സ്ഥിരമായി സ്‌ക്രീന്‍ ചെയ്യുകയും ശരീര താപനില പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഇവരെല്ലാവരും മാസ്‌ക്കും കൈയുറകളും എപ്പോഴും ധരിക്കുന്നു. ഓര്‍ഡറുകള്‍ക്കായി ക്യൂ നില്ക്കു‍മ്പോഴും മറ്റും ഉപഭോക്താക്കള്‍ തമ്മില്‍ 6 അടി അകലം പാലിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ പാലിക്കുന്നതിനായി ഫ്‌ളോര്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്.

റെസ്റ്റോറന്റില്‍ ഇരുന്നു കഴിക്കുന്നതിന് പുറമെ ഡെലിവറിക്കും ടേക്ക്എവയ്ക്കും കെഎഫ്‌സി നിങ്ങളുടെ കാര്‍/ബൈക്കിലേക്ക് (ആപ്പിലൂടെ പ്രിഓര്‍ഡര്‍ ചെയ്ത് കഴിയുമ്പോള്‍, റെസ്റ്റോറന്റ് പരിസരത്ത് ഭക്ഷണം നിങ്ങളുടെ കാറിലേക്കോ ബൈക്കിലേക്കോ എത്തിച്ചു നല്‍കുന്നു) എത്തിച്ചു നല്‍കാനുള്ള ഓപ്ഷനുമുണ്ട്. ഡൈന്‍-ഇന്‍ സമയത്തും സുരക്ഷിതമായ രീതിയില്‍ സമ്പര്‍ക്കരഹിതമായാണ് ഭക്ഷണം നല്‍കുന്നത്. സൊമാറ്റോ, സ്വിഗ്ഗി, കെഎഫ്‌സി വെബ്‌സൈറ്റ് (WWW.KFC.CO.IN) എന്നിവയിലൂടെ നിങ്ങളുടെ വീട്ടിലിരുന്നും കെഎഫ്‌സി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

Latest Stories

വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്