കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ 16ാമത് ഭവന പദ്ധതി; കോഴിക്കോട് കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡിന്റെ താക്കോല്‍ കൈമാറി

നഗരത്തിലെ കല്യാണ്‍ ഡവലപ്പേഴ്സിന്റെ ആദ്യ ഭവന പദ്ധതിയായ ”കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ്” പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. റാവിസ് കടവില്‍ സംഘടിപ്പിച്ച താക്കോല്‍ കൈമാറ്റ ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാണ്‍ ഡവലപ്പേഴ്സ് കേരളത്തിലെമ്പാടുമായി 16 ഭവന പദ്ധതികള്‍ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി.

ചേവായൂരിലുള്ള കല്യാണ്‍ കോര്‍ട്ട്യാര്‍ഡില്‍ 21 നിലകളിലായി മികച്ച രൂപകല്പനയിലുള്ള 94 2ബിഎച്ച്‌കെ, 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡെവലപ്പേഴ്സ്. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിലവില്‍ കല്യാണ്‍ ഡവലപ്പേഴ്സിന് ഭവന പദ്ധതികളുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരില്‍ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

Latest Stories

'ഉണ്ട ചോറിന് നന്ദി കാണിക്കണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; പ്രതി ബാബു തോമസ് റിമാൻഡിൽ

'ശശി തരൂരിനായി എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സ്വീകരിക്കും'; ടി പി രാമകൃഷ്ണൻ

'നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല, ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം'; വിജയ്

T20 World Cup 2026: 'ഇന്ത്യയ്ക്ക് എന്തുമാകാം, ബാക്കിയുള്ളവർക്ക് ഒന്നുമായിക്കൂടാ, ഇത് ഇരട്ടത്താപ്പ്'; ഐസിസിക്കെതിരെ അഫ്രീദി

T20 World Cup 2026: ബഹിഷ്കരണ ഭീഷണി വെറും ഷോ, ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ, പടപ്പുറപ്പാട് 'തീയുണ്ട' ഇല്ലാതെ!

'കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്, പാർട്ടി പരിശോധിച്ചു'; കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം എ ബേബി

'നമ്മോടൊപ്പം ജീവിക്കുന്ന സൂക്ഷ്മാണു'; മിനി മോഹൻ

'പ്രധാനമന്ത്രിയുടെ സന്ദർശനം, ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചു'; ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

'സർക്കാരിനെതിരെ ജനവികാരമില്ല, അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്'; എം വി ഗോവിന്ദൻ